/sathyam/media/media_files/2024/10/25/P27kj7v4xaEx7ulsiGWc.jpg)
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോര്‍ലി മണ്ഡലത്തില്‍ ആദിത്യ താക്കറെയ്ക്കെതിരെ മത്സരിക്കാന്‍ മിലിന്ദ് ദിയോറയെ സ്ഥാനാര്‍ത്ഥിയായി ശിവസേനയുടെ ഷിന്‍ഡെ വിഭാഗം നോമിനേറ്റ് ചെയ്യാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇത് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ വിഭാഗം) നേതാവ് ആദിത്യ താക്കറെ അടുത്തിടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.
നിലവിലെ രാജ്യസഭാ എംപിയായ മിലിന്ദ് ദിയോറ മുമ്പ് സൗത്ത് മുംബൈയില്‍ നിന്ന് മൂന്ന് തവണ എംപിയായി സേവനമനുഷ്ഠിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോര്‍ലി മണ്ഡലത്തില്‍ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും 6,500 വോട്ടിന്റെ നേരിയ വ്യത്യാസത്തിലാണ് താക്കറെ വിജയിച്ചത്. ഇത്തവണ കടുത്ത മത്സരം ഉണ്ടാകുമെന്നാണ് സൂചന.