Advertisment

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളുടെ രണ്ടാം പട്ടിക പുറത്തിറക്കി ശിവസേന യുബിടി: സെവ്രിയില്‍ നിന്ന് അജയ് ചൗധരി മത്സരിക്കും

പട്ടിക പ്രകാരം ആദിത്യ താക്കറെ വോര്‍ലി നിയമസഭാ മണ്ഡലത്തില്‍ നിന്നും സുനില്‍ റാവത്ത് വിക്രോളിയില്‍ നിന്നും മത്സരിക്കും.

New Update
Shiv Sena UBT releases second list

മുംബൈ:  മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന യുബിടി പതിനഞ്ച് പ്രധാന മണ്ഡലങ്ങളില്‍ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ രണ്ടാം പട്ടിക പുറത്തിറക്കി.

Advertisment

15 പ്രധാന നേതാക്കളുടെ പേരുകളാണ് പുറത്തുവിട്ട പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സുപ്രധാന സീറ്റുകളില്‍ മത്സരിക്കുന്ന നാല് പ്രമുഖ നേതാക്കളുടെ പേരുകളും പട്ടികയിലുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

അജയ് ചൗധരി ശിവ്ഡി മണ്ഡലത്തെ പ്രതിനിധീകരിക്കും, മനോജ് ജംസുത്കര്‍ ബൈക്കുളയെ പ്രതിനിധീകരിക്കും. കങ്കാവലി മണ്ഡലത്തില്‍ സന്ദേശ് പാര്‍ക്കറും വഡാലയില്‍ ശ്രദ്ധ ജാദവും മത്സരിക്കും.

ഈയാഴ്ച ആദ്യം പാര്‍ട്ടി 65 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കുകയും ആദിത്യ താക്കറെയെയും സുനില്‍ റാവുത്തിനെയും സ്ഥാനാര്‍ത്ഥികളാക്കുകയും ചെയ്തിരുന്നു.

പട്ടിക പ്രകാരം ആദിത്യ താക്കറെ വോര്‍ലി നിയമസഭാ മണ്ഡലത്തില്‍ നിന്നും സുനില്‍ റാവത്ത് വിക്രോളിയില്‍ നിന്നും മത്സരിക്കും.

 

Advertisment