മുംബൈ: മുംബൈ ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ബാന്ദ്ര-ഗോരഖ്പൂര്‍ എക്സ്പ്രസ് പുറപ്പെടുന്നതിന് മുന്നോടിയായി ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ പുലര്‍ച്ചെ 5.56നായിരുന്നു സംഭവം. പരിക്കേറ്റവരെ ഭാഭ ആശുപത്രിയിലേക്ക് മാറ്റി.
ദീപാവലിക്ക് മുന്നോടിയായുള്ള ഉത്സവ തിരക്കാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്ന് ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) അറിയിച്ചു.
പരിക്കേറ്റ ഏഴു പേരുടെ നില തൃപ്തികരമാണ്. മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.