സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
/sathyam/media/media_files/69Vxt32neJtsCAfpaK4O.jpg)
മുംബൈ: ഇന്ത്യന്‍ നായകനും ഇതിഹാസ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രി വിരമിക്കുന്നു. ജൂണ്‍ ആറിനു കുവൈറ്റുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരം ഇന്ത്യന്‍ കുപ്പായത്തിലെ തന്റെ അവസാന പോരാട്ടമാണെന്നു ഛേത്രി എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വ്യക്തമാക്കി.
Advertisment
ഇന്ത്യക്കായി 145 മത്സരങ്ങള്‍ കളിച്ച് 93 ഗോളുകള്‍ നേടിയ ഛേത്രിയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോള്‍ വേട്ടക്കാരന്‍.
ലോകത്തെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തും ഛേത്രിയുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, അലി ദേയി, ലയണല്‍ മെസി എന്നിവരാണ് ചേത്രിക്ക് മുന്നില്‍.