മുംബൈ: എന്‍സിപി അജിത് പവാര്‍ വിഭാഗം ക്ലോക്ക് ചിഹ്നം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ശരദ് പവാര്‍ വിഭാഗം നല്‍കിയ ഹര്‍ജിയില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനോടും മറ്റുള്ളവരോടും പ്രതികരണം തേടി സുപ്രീം കോടതി. നവംബര്‍ ആറിനാണ് അടുത്ത വാദം കേള്‍ക്കല്‍.
ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉപമുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയച്ചത്.
സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അജിത് പവാര്‍ വിഭാഗത്തോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതുവരെ ക്ലോക്ക് ചിഹ്നം അജിത് പവാര്‍ വിഭാഗത്തില്‍ തന്നെ തുടരും.