ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജീവനക്കാരന്റെ ആത്മഹത്യ: ആരോപണ വിധേയരായ സീനിയര്‍ മാനേജര്‍മാരെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച് ബജാജ് ഫിനാന്‍സ്

വിഷയത്തില്‍ നടക്കുന്ന അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് ബജാജ് ഫിനാന്‍സ്

New Update
tarun saxena

മുംബൈ: ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടപടിയുമായി ബജാജ് ഫിനാന്‍സ്. തരുണ്‍ സക്സേനയാണ് (42) ആത്മഹത്യ ചെയ്തത്.

Advertisment

സംഭവത്തെ തുടര്‍ന്ന് ആരോപണ വിധേയരായ സീനിയര്‍ മാനേജര്‍മാരെ ബജാജ് ഫിനാന്‍സ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയാണ് തരുണ്‍ സക്സേനയുടെ മൃതദേഹം കണ്ടെത്തിയത്.

ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ജീവനക്കാരെ അവരുടെ നിലവിലെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഞങ്ങള്‍ ഒഴിവാക്കുകയും അവരെ അഡ്മിനിസ്‌ട്രേറ്റീവ് ലീവില്‍ ആക്കുകയും ചെയ്തിട്ടുണ്ട്.

വിഷയത്തില്‍ നടക്കുന്ന അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് ബജാജ് ഫിനാന്‍സ് പറഞ്ഞതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജീവനക്കാരന്റെ മരണത്തില്‍ അതിയായ ദുഃഖമുണ്ടെന്നും കമ്പനി പറഞ്ഞു. സ്‌നേഹമുള്ള ഒരു പിതാവും മകനും മികച്ച സുഹൃത്തുമായിരുന്നു തരുണ്‍, അദ്ദേഹത്തെ അറിയുന്നവരെല്ലാം അഗാധ ദുഖത്തിലാണ്. 7 വര്‍ഷത്തിലേറെയായി അദ്ദേഹം ഞങ്ങളുടെ കമ്പനിയില്‍ ഉണ്ടായിരുന്നു,

അദ്ദേഹത്തിന്റെ നഷ്ടം കുടുംബത്തിനും ഞങ്ങള്‍ക്കും വളരെ വലുതാണ്. തരുണിന്റെ കുടുംബത്തിന് പൂര്‍ണ പിന്തുണയുമായി ഞങ്ങള്‍ നിലകൊള്ളുന്നു. ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും അവര്‍ക്കൊപ്പമുണ്ടെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.

Advertisment