ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
/sathyam/media/media_files/LFv182ksSOphMeZx4yrp.jpg)
മുംബൈ; യുവ നടി നൂര്‍ മാലാബിക ദാസ് മരിച്ച നിലയില്‍. നടിയുടെ അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ സീരീസായ 'ദി ട്രയല്‍' എന്ന പരമ്പരയില്‍ പ്രധാന വേഷത്തിലെത്തിയ താരമാണ് നൂര്‍ മാലാബിക ദാസ്.
Advertisment
അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനായുള്ള അയല്‍വാസികളുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്.
32 കാരിയായ താരം അസം സ്വദേശിനിയാണ്. അഭിനേതാവാകുന്നതിന് മുമ്പ് ഖത്തര്‍ എയര്‍വേയ്സില്‍ എയര്‍ ഹോസ്റ്റസായി ജോലി ചെയ്തിരുന്നു.
'സിസ്‌കിയാന്‍', 'വാക്കാമന്‍', 'തീഖി ചാത്നി', 'ജഘന്യ ഉപായ', 'ചരംസുഖ്', 'ദേഖി അന്ദേഖി', 'ബാക്ക്റോഡ് ഹസ്റ്റാലെ' എന്നിവയുള്‍പ്പെടെയുള്ള സിനിമകളിലും വെബ് സീരീസുകളിലും അഭിനയിച്ചു.