എയര്‍ ഇന്ത്യ വിമാനത്തിന് പിന്നാലെ മുംബൈയില്‍ നിന്ന് മസ്‌കറ്റിലേക്കും ജിദ്ദയിലേക്കും സര്‍വീസ് നടത്തുന്ന രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും ബോംബ് ഭീഷണി

മുംബൈയില്‍ നിന്ന് ജിദ്ദയിലേക്ക് സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ 6ഇ 56 വിമാനത്തിനാണ് രണ്ടാമത് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. 

New Update
IndiGo

മുംബൈ: എയര്‍ ഇന്ത്യ വിമാനത്തിന് പിന്നാലെ മുംബൈയില്‍ നിന്ന് മസ്‌കറ്റിലേക്കും ജിദ്ദയിലേക്കും സര്‍വീസ് നടത്തുന്ന രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും ബോംബ് ഭീഷണി സന്ദേശം. രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചതായി ഇന്‍ഡിഗോ വക്താവ് അറിയിച്ചു. 

Advertisment

'മുംബൈയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ 6ഇ 1275 വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചു. പ്രോട്ടോക്കോള്‍ അനുസരിച്ച് വിമാനത്തില്‍ സുരക്ഷാ പരിശോധനകള്‍ നടത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മുംബൈയില്‍ നിന്ന് ജിദ്ദയിലേക്ക് സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ 6ഇ 56 വിമാനത്തിനാണ് രണ്ടാമത് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. 

മുംബൈയില്‍ നിന്ന് 239 യാത്രക്കാരുമായി ന്യൂയോര്‍ക്കിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചത്. 

എല്ലാ യാത്രക്കാരെയും ഇറക്കിയെന്നും വിമാനത്തില്‍ തിരച്ചില്‍ നടത്തുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിമാനം നിലവില്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഉള്ളത്.

വിമാനത്തിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും ജാഗ്രതയോടെ പാലിക്കുന്നുണ്ടെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Advertisment