Advertisment

'ആദ്യം അവര്‍ ബാല്‍ താക്കറെയുടെ ഫോട്ടോ മോഷ്ടിച്ചു, പക്ഷേ അത് സാരമില്ല, ഇന്ന് അവര്‍ മറ്റൊരു താക്കറെയെ മോഷ്ടിക്കാന്‍ ശ്രമിക്കുകയാണ്'; രാജ് താക്കറെ-അമിത് ഷാ കൂടിക്കാഴ്ചയെ പരിഹസിച്ച് ഉദ്ധവ് താക്കറെ

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
uddhav-thackeray

മുംബൈ: മഹാരാഷ്ട്രയില്‍ എംഎന്‍എസ് തലവനും ബന്ധുവുമായ രാജ് താക്കറെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെ വിമര്‍ശിച്ച് ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ രംഗത്ത്.

Advertisment

മഹാരാഷ്ട്രയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ബിജെപിക്ക് വോട്ട് ലഭിക്കില്ലെന്ന് നന്ദേഡ് ജില്ലയിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കവെ ഉദ്ധവ് താക്കറെ പറഞ്ഞു.

'ആദ്യം അവര്‍ ബാല്‍ താക്കറെയുടെ ഫോട്ടോ മോഷ്ടിച്ചു, പക്ഷേ അത് സാരമില്ല, ഇന്ന് അവര്‍ മറ്റൊരു താക്കറെയെ മോഷ്ടിക്കാന്‍ ശ്രമിക്കുകയാണ്, അത് എടുക്കൂ, ഞാനും എന്റെ ആളുകളും മതി. മഹാരാഷ്ട്രയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ വോട്ട് കിട്ടില്ലെന്ന് ബിജെപിക്ക് നന്നായി അറിയാം.

ജനങ്ങള്‍ ഇവിടെ വോട്ട് ചെയ്യുന്നത് ബാല്‍ താക്കറെയുടെ പേരിലാണ്. ഈ തിരിച്ചറിവാണ് പുറത്തു നിന്നുള്ള നേതാക്കളെ മോഷ്ടിക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്' എന്നായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രതികരണം.

മറാത്ത്‌വാഡ മേഖലയിലെ ഹിംഗോളി നന്ദേഡ ജില്ലകളില്‍ രണ്ട് ദിവസത്തെ പര്യടത്തിന്റെ അവസാന ദിവസമായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രതികരണം.

Advertisment