ഉദ്ധവ് താക്കറെ ആശുപത്രിയില്‍: ആന്‍ജിയോപ്ലാസ്റ്റി നടത്തി

നേരത്തെ 2014-ല്‍ ഉദ്ധവ് താക്കറെയെ ലീലാവതി ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റി നടത്തിയിരുന്നു.

New Update
Uddhav Thackeray

മുംബൈ: ശിവസേന (യുബിടി) തലവനും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയെ മുംബൈയിലെ റിലയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

Advertisment

നേരത്തെ, 2012ലും ഉദ്ധവ് താക്കറെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങളെക്കുറിച്ച് ഇതുവരെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.

ഉദ്ധവ് താക്കറെ ഇന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ 2014-ല്‍ ഉദ്ധവ് താക്കറെയെ ലീലാവതി ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റി നടത്തിയിരുന്നു.

ഉദ്ധവ് താക്കറെ ഒരു ദിവസം കൂടി ആശുപത്രിയില്‍ തങ്ങിയേക്കുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്. നാളെ വൈകുന്നേരമോ മറ്റന്നാളോ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.

Advertisment