മുംബൈ: മുംബൈയിലെ യുഎസ് കോൺസുലേറ്റ് ജനറൽ ഓഫീസിന് ഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോർട്ട്. സന്ദേശത്തെ തുടർന്ന് പോലീസ് അജ്ഞാതനായ ഒരാൾക്കെതിരെ കേസെടുത്തു.
ബാന്ദ്ര കുർള പോലീസിന് ലഭിച്ച വിവരമനുസരിച്ച്, ഫെബ്രുവരി 9 ന് പുലർച്ചെ 3:50ന് rkgtrading777@gamil.com എന്ന മെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.
മെയിലിൽ, താൻ നാടുവിട്ട യുഎസ് പൗരനാണെന്നും എല്ലാ യുഎസ് കോൺസുലേറ്റുകളും തകർക്കുമെന്നും അവിടെ ജോലി ചെയ്യുന്ന അമേരിക്കൻ പൗരന്മാരെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 505(1)(ബി), 506(2) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്നും കൂടുതൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.