മുംബൈ: ലോറന്‍സ് ബിഷ്ണോയിയുടെ പേര് പറഞ്ഞ് അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തിയ പച്ചക്കറി വില്‍പ്പനക്കാരനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബര്‍ 18 ന് മുംബൈ ട്രാഫിക് പോലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് ആരംഭിച്ച അന്വേഷണത്തെ തുടര്‍ന്നാണ് അറസ്റ്റ്.
അജ്ഞാതനായ ഒരാള്‍ക്കെതിരെയാണ് കേസെടുത്തതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജംഷഡ്പൂരിലെ ലോക്കല്‍ പോലീസിന്റെ സഹായത്തോടെ ഭീഷണിക്ക് ഉത്തരവാദിയായ ആളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇയാളെ മുംബൈയിലേക്ക് കൊണ്ടുവരുമെന്ന് പോലീസ് വക്താവ് അറിയിച്ചു.