Advertisment

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

ബിജെപി എന്തിനാണ് രാജ്യദ്രോഹിയെ സംരക്ഷിക്കുകയും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്യുന്നത്. ബിജെപി രാജ്യദ്രോഹികളെ സംരക്ഷിക്കുന്നവരായി മാറിയെന്നും വഡേറ്റിവാര്‍ കുറ്റപ്പെടുത്തി.

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
vijay-wadettiwar

മുംബൈ: മുംബൈ ഭീകരാക്രമണത്തിനിടെ ഭീകര വിരുദ്ധസേന തലവന്‍ ഹേമന്ത് കാര്‍ക്കറെയെ വെടിവെച്ചു കൊലപ്പെടുത്തിയത് ഭീകരര്‍ അല്ലെന്ന് കോണ്‍ഗ്രസ് നേതാവ്.

Advertisment

മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിജയ് വഡേറ്റിവാറാണ് പുതിയ ആരോപണവുമായി രംഗത്തു വന്നത്. കാര്‍ക്കറെയെ വെടിവെച്ചത് ഒപ്പമുണ്ടായിരുന്ന പൊലീസുകാരനാണെന്ന് വഡേറ്റിവാര്‍ പറഞ്ഞു.

ആര്‍എസ്എസ് ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് ഐപിഎസ് ഓഫീസറായ ഹേമന്ത് കാര്‍ക്കറെയെ വെടിവെച്ചത്. പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ പ്രോസിക്യൂട്ടറായിരുന്ന ഉജ്ജ്വല്‍ നികം തെളിവുകള്‍ മറച്ചു വെച്ചുവെന്നും വഡേറ്റിവാര്‍ പറഞ്ഞു. മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ സീറ്റില്‍ സ്ഥാനാര്‍ത്ഥിയാണ് അഡ്വ. ഉജ്ജ്വല്‍ നികം.

ഭീകരാക്രമണത്തിനിടെ, കാര്‍ക്കറെയെ പാക് ഭീകരന്‍ അജ്മല്‍ കസബ് അല്ല വെടിവെച്ചു കൊലപ്പെടുത്തിയത്. സംഘപരിവാര്‍ ബന്ധമുള്ള പൊലീസുകാരനാണ് കാര്‍ക്കറെയെ വെടിവെച്ചത്. പൊലീസുകാരനെ സംരക്ഷിച്ച ഉജ്ജ്വല്‍ നികം വക്കീല്‍ അല്ല, രാജ്യദ്രോഹിയാണ്.

ബിജെപി എന്തിനാണ് രാജ്യദ്രോഹിയെ സംരക്ഷിക്കുകയും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്യുന്നത്. ബിജെപി രാജ്യദ്രോഹികളെ സംരക്ഷിക്കുന്നവരായി മാറിയെന്നും വഡേറ്റിവാര്‍ കുറ്റപ്പെടുത്തി.

Advertisment