മുംബൈ: മുംബൈയില്‍ കനത്ത മഴ. ഓവുചാലില്‍ വീണ് 45കാരി മരിച്ചു. സംഭവത്തില്‍ പൊലീസ് കോര്‍പറേഷനെതിരെ കേസെടുത്തു.
ഇന്നലെ രാത്രിയായിരുന്നു അന്ദേരിയിലെ റോഡില്‍ നിറഞ്ഞുകിടന്നിരുന്ന ഓവുചാലില്‍ വീണ് വിമല അനില്‍ ഗെയ്ക്‌വാദ് മരിച്ചത്.
സംഭവത്തില്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിമലയായിരുന്നു കുടുംബത്തിന്റെ ഏക വരുമാനമെന്ന് ഭര്‍ത്താവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
താന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നയാളാണ്, വിമല ജോലിക്ക് പോയാണ് കുടുംബത്തിന്റെ ദൈനംദിന കാര്യങ്ങള്‍ നോക്കിയിരുന്നത്.
വിമലയുടെ മരണത്തിന് ആരാണോ ഉത്തരവാദി അവര്‍ ശിക്ഷിക്കപ്പെടണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.