/sathyam/media/media_files/6LOleVvdxGgEn4XEFkVi.jpg)
മുംബൈ: മുംബൈയിലെ സിദ്ധവിനായക ക്ഷേത്രത്തിൽ വിതരണംചെയ്ത പ്രസാദ പായ്ക്കറ്റുകൾക്കിടയിൽ എലിയെ കണ്ടെത്തിയതായി ആരോപണം.
പ്രസാദ പാക്കറ്റുകൾക്കിടയിൽ എലി കുഞ്ഞുങ്ങൾ കിടക്കുന്നതായി കാണിക്കുന്ന വീഡിയോയും ശ്രദ്ധനേടുകയാണ്.
തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ ലഡു വിവാദം രാജ്യവ്യാപക ശ്രദ്ധനേടുന്നതിനിടെയാണ് സിദ്ധവിനായക ക്ഷേത്രവും വാർത്തകളിൽ ഇടംപിടിക്കുന്നത്.
സംഭവം നിഷേധിച്ച് ക്ഷേത്ര ഭരണസമിതി രംഗത്തെത്തി. പ്രചരിക്കുന്ന വീഡിയോ സിദ്ധവിനായക ക്ഷേത്രത്തിനിന്ന് പകർത്തിയതല്ലെന്നാണ് ക്ഷേത്ര ട്രസ്റ്റിന്റെ പ്രതികരണം.
വീഡിയോ ക്ഷേത്രത്തിനു പുറത്ത് എവിടെയെങ്കിലും ചിത്രീകരിച്ചതാകാമെന്നാണും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഭരണസമിതി അറിയിച്ചു.
'ദിവസേന ലക്ഷക്കണക്കിന് ലഡു ക്ഷേത്രത്തിൽ പ്രസാദമായി വിതരണം ചെയ്യുന്നു. അവ തയ്യാറാക്കുന്നത് വൃത്തിയുള്ള സ്ഥലത്താണ്. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണിക്കുന്നത്, വൃത്തിഹീനമായ സ്ഥലമാണ്.
വീഡിയോ ക്ഷേത്രത്തിനു പുറത്ത് എവിടെയെങ്കിലും ചിത്രീകരിച്ചതാകാം,' ശിവസേന നേതാവും ക്ഷേത്ര ട്രസ്റ്റ് ചെയർപേഴ്സനുമായ സദാ സർവങ്കർ പറഞ്ഞു.
BREAKING: Video shows mice over prasad at Mumbai's Shree Siddhivinayak Temple. #SiddhivinayakTemplepic.twitter.com/Hx8BJw22vh
— Vani Mehrotra (@vani_mehrotra) September 24, 2024