/sathyam/media/media_files/yUkaHTBg1NwGSzb35nNv.jpg)
മുംബൈ: ഏപ്രില്‍ 14 ന് പുലര്‍ച്ചെയുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് നടന്‍ സല്‍മാന്‍ ഖാന്റെ മൊഴി രേഖപ്പെടുത്തി മുംബൈ പൊലീസ്. താരത്തിന്റെ വസതിക്ക് പുറത്ത് വെടിയുതിര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പിടിയിലായിരുന്നു.
സംഭവത്തില്‍ നടന്റെയും സഹോദരന്‍ അര്‍ബാസ് ഖാന്റെയും മൊഴി മുംബൈ പോലീസ് രേഖപ്പെടുത്തിയതായി ഒരു ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
സല്‍മാന്റെ മൊഴി ഏകദേശം നാല് മണിക്കൂറും സഹോദരന്റെ മൊഴി രണ്ട് മണിക്കൂറിലേറെയുമാണ് രേഖപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഏപ്രില്‍ 14 ന് പുലര്‍ച്ചെയാണ് സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് മോട്ടോര്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ ഒന്നിലധികം റൗണ്ട് വെടിയുതിര്‍ത്തത്.
മൊഴി രേഖപ്പെടുത്തുന്നതിനിടെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സല്‍മാനോടും അര്‍ബാസിനോടും 150ഓളം ചോദ്യങ്ങള്‍ ചോദിച്ചു. നേരത്തെ സല്‍മാന്‍ ഖാനെ ഗുണ്ടാ സംഘം ഭീഷണിപ്പെടുത്തിയിരുന്നുവെങ്കിലും ഇതുവരെ താരത്തില്‍ നിന്ന് പണം തട്ടാന്‍ സംഘം ശ്രമിച്ചിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഏപ്രില്‍ 14 ന് വെടിവയ്പ്പ് നടത്തിയ വിക്കി ഗുപ്തയും സാഗര്‍ പാലും ഗുജറാത്തില്‍ നിന്ന് പിന്നീട് അറസ്റ്റിലായിരുന്നു.