സുഹൃത്തിന്‍റെ അശ്രദ്ധ: മൂന്നാം നിലയുടെ കൈവരിയില്‍ നിന്നും താഴേക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

യുവതിയ്‌ക്കൊപ്പം വീഴാന്‍ പോയ സുഹൃത്ത് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഉടന്‍ തന്നെ യുവാവ് മുകളിലേക്ക് പിടിച്ചുകയറുകയായിരുന്നു.

New Update
youth Untitledag

മുംബൈ:  കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് വീണ യുവതി മരിച്ചു. താനെ ഡോംബിവലി ഈസ്‌റ്റിലാണ് സംഭവം. കെട്ടിടത്തിലെ ശുചീകരണ തൊഴിലാളിയായ ഗുഡിയാദേവിയാണ് കെട്ടിടത്തിന്‍റെ കൈവരിയിലിരിക്കവെ താഴേക്ക് വീണ് മരിച്ചത്.

Advertisment

ജൂലൈ 16നായിരുന്നു സംഭവം. കെട്ടിടത്തിലെ ക്ലീനിങ് ജോലികള്‍ക്കിടെ യുവതി മൂന്നാം നിലയുടെ സുരക്ഷ കൈവരിയില്‍ കയറിയിരുന്നു. ഇതിനിടെ ഇവരുമായി സംസാരിച്ചിരുന്ന സുഹൃത്ത് വേഗത്തില്‍ കഴുത്തില്‍ ചുറ്റിപ്പിടിക്കുകയും നിയന്ത്രണം തെറ്റിയ യുവതി താഴേക്ക് വീഴുകയുമായിരുന്നു.

യുവതിയ്‌ക്കൊപ്പം വീഴാന്‍ പോയ സുഹൃത്ത് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഉടന്‍ തന്നെ യുവാവ് മുകളിലേക്ക് പിടിച്ചുകയറുകയായിരുന്നു.

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ യുവതിയുടെ സുഹൃത്തിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്ക് കേസ് രജിസ്റ്റര്‍ ചെയ്‌തു.

Advertisment