മുംബൈ: അടൽ സേതു എന്നറിയപ്പെടുന്ന മുംബൈ ട്രാൻസ് ഹാർബർ ലിങ്കിൽ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച സ്ത്രീയെ കാര്‍ ഡ്രൈവറും പൊലീസും രക്ഷപ്പെടുത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മുംബൈയുടെ വടക്കുകിഴക്കൻ പ്രാന്തപ്രദേശമായ മുളുന്ദിൽ താമസിക്കുന്ന 56 കാരിയാണ് പാലത്തില്‍ നിന്ന് ചാടാന്‍ ശ്രമിച്ചത്. സംശയാസ്പദമായ സാഹചര്യത്തില്‍ ഇവര്‍ അടല്‍ സേതുവില്‍ നിലയുറപ്പിക്കുന്നത് വീഡിയോയില്‍ കാണാം. പാലത്തില്‍ നിന്നും ചാടാന്‍ ശ്രമിച്ച ഇവരെ പിന്നാലെയെത്തിയ കാര്‍ ഡ്രൈവര്‍ രക്ഷിക്കുകയായിരുന്നു.
ഒരു പട്രോളിംഗ് വാഹനം സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തുന്നതും ഡ്രൈവറെ സഹായിക്കുന്നതും കാണാം. ഒരു മിനിറ്റിലധികം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ സ്ത്രീ രക്ഷപ്പെട്ടു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)