ന്യൂയോർക്ക്: മെക്സിക്കോ അരിസോണ അതിർത്തിയിൽ മൂന്നു വാഹനങ്ങളിലായി സഞ്ചരിച്ചിരുന്നവർക്കു നേരെ മയക്കുമരുന്നു സംഘം വെടിവച്ചതിനെ തുടർന്നു മൂന്നു സ്ത്രീകളും ആറു കുട്ടികളും ഉൾപ്പെടെ ഒന്പതു പേർ കൊല്ലപ്പെട്ടു. ആറു കുട്ടികൾ അടുത്തുള്ള വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. ഇവർക്കു പരിക്കേറ്റുവെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.
/sathyam/media/post_attachments/EpW9KlkbO8arPyLGF57G.jpg)
മെക്സിക്കൻ മിലിട്ടറിയാണ് നോർത്തേൺ മെക്സിക്കോയിൽ നടന്ന സംഭവത്തിന് സ്ഥിരീകരണം നൽകിയത്. എട്ടു മാസം പ്രായമുള്ള ഇരട്ടകുട്ടികളും മൂന്നു സ്ത്രീകളും നാലു കുട്ടികളുമാണ് കൊല്ലപ്പെട്ടത്.
/sathyam/media/post_attachments/E4se8E4c93HUFihy1Evf.jpg)
നവംബർ 4 ന് സൊനാറ സംസ്ഥാനത്തു നിന്നും ചിഹുവ സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നതിനിടെ രാവിലെ 9.30 നും ഒരു മണിക്കും ഇടയിലാണ് വെടിവയ്പ്പ് ഉണ്ടായത്. സൊനാറായിൽ താമസിച്ചിരുന്ന മോർമൺ കമ്യൂണിറ്റിയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഒൻപതു പേർക്കും മെക്സിക്കൊ- യുഎസ് ഇരട്ട പൗരത്വമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
/sathyam/media/post_attachments/HGUl5xhnHscrBpeZOIrh.jpg)
വാഹനത്തിനു നേരെ തുടർച്ചയായി വെടിവച്ചതിനെ തുടർന്നു തീപിടിക്കുകയും കാറിലുണ്ടായിരുന്നവർ അഗ്നിക്ക് ഇരയാകുകയുമായിരുന്നു. മയക്കു മരുന്ന് സംഘങ്ങൾ തമ്മിലുണ്ടായ വെടിവയ്പ്പിനിടയിൽ അറിയാതെ ഇവർ കൊല്ലപ്പെടുകയായിരുന്നോ അതോ ഇവരെ ലക്ഷ്യമിട്ട് അക്രമണം നടത്തിയതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us