New Update
തൊടുപുഴ: കേരളത്തിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാതെ നിൽക്കുകയും മരണ നിരക്ക് ഉയർന്ന് വരികയും ചെയ്യുന്ന സാഹചര്യത്തിൽ എം.ജി. യുണിവേവ്സിറ്റി ഡിഗ്രി പരീക്ഷ ഓഫ് ലൈനായി നടത്തുവാൻ തിരുമാനിച്ചിരിക്കുന്നത് വിദ്യാർത്ഥികളെയും രക്ഷിതാക്കളേയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് എം.പി.
Advertisment
വളരെ അത്യാവശ്യത്തിന് വേണ്ടി മാത്രം ജനങ്ങൾ പുറത്തേക്കിറങ്ങുന്ന ഈ ലോക്ക് ഡൌൺ കാലഘട്ടത്തിൽ - എം. ജി യൂണിവേഴ്സിറ്റിയുടെ ഈ തീരുമാനം തികച്ചും അപലപനീയമാണെന്നും ഈ തീരുമാനത്തിൽ നിന്നും പിൻമാറണമെന്നും എം.പി. ആവശ്യപ്പെട്ടു.
പരീക്ഷകൾ ഓൺലൈൻ ആയി നടത്തുവാനോ അല്ലെങ്കിൽ പരീക്ഷ തീയതികൾ പുനഃക്രമീകരിക്കുവാനോ ഉള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും കത്ത് നൽകി.