പഠിച്ചിട്ട് പ്രതികരിക്കാം; ഗവര്‍ണറുടെ അന്ത്യശാസനം തള്ളി എം.ജി സര്‍വകലാശാല വി.സി

author-image
Charlie
New Update

publive-image

തിരുവനന്തപുരം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനം തള്ളി എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസ്. ഇന്ന് രാജി ഇല്ലെന്ന് സാബു തോമസ് പറഞ്ഞു. ഗവര്‍ണറുടെ നിര്‍ദ്ദേശത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നും എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പറഞ്ഞു.

Advertisment

ഗവര്‍ണറുടെ കത്തിനെ കുറിച്ച് പഠിച്ച ശേഷം തീരുമാനം എടുക്കും. മന്ത്രിയുമായി സംസാരിച്ചിട്ടില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കും. സര്‍വകലാശാല ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കണം എന്നാണ് തന്റെ ആഗ്രഹം. ഇന്ന് അവധി ദിനമായതു കൊണ്ട് യൂണിവേഴ്‌സിറ്റിയില്‍ പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല. നിലവിലെ പ്രതിസന്ധികള്‍ ഒന്നും സര്‍വകലാശാലയിലെ അക്കാദമിക് പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും സാബു തോമസ് ് പറഞ്ഞു

സാങ്കേതിക സര്‍വകലാശാല വിസി നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് , യുജിസി മാനദണ്ഡം പാലിക്കാതെ സര്‍ക്കാര്‍ നിയമിച്ച 9 വൈസ് ചാന്‍സലര്‍മാരോട് ഇന്ന് തന്നെ രാജിവയ്ക്കാന്‍ ഗവര്‍ണര്‍ ഉത്തരവിടുകയായിരുന്നു.

ഗവര്‍ണര്‍ നല്‍കിയ സമയപരിധി 11.30ന് അവസാനിക്കുമെന്നിരിക്കെ രാജി വേണ്ടെന്ന് സര്‍ക്കാര്‍ വിസിമാരെ അറിയിച്ചിട്ടുണ്ട്

Advertisment