ക്യൂബ സ്വതന്ത്രമാകുന്നതുവരെ ആ മണ്ണിൽ കാലുകുത്തില്ലെന്ന് ശപഥം ചെയ്ത് മുൻ പോൺഹബ് താരം മിയ ഖലീഫ; പ്രതിഷേധ പോസ്റ്റുമായി താരം ഇൻസ്റ്റഗ്രാമിൽ

New Update

publive-image

ക്യൂബയുടെ നേതാക്കൾക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ച്‌ മുൻ പോൺഹബ് താരം മിയ ഖലീഫ. ക്യൂബ സ്വതന്ത്രമാകുന്നതുവരെ ആ മണ്ണിൽ കാലുകുത്തില്ലെന്ന് ശപഥം ചെയ്ത നടി, സർക്കാരിന്റെ ഭരണത്തിനെതിരായ പ്രതിഷേധ മാർച്ചുകൾക്കൊപ്പം ദ്വീപ് ബഹിഷ്കരിക്കാൻ വിനോദസഞ്ചാരികളോട് അഭ്യർത്ഥിച്ചു.

Advertisment

പതിറ്റാണ്ടുകളായി നടന്നിട്ടുള്ളതിൽ വച്ച് രാജ്യത്തെ ഏറ്റവും വലിയ പ്രതിഷേധത്തിൽ സർക്കാരിനെതിരെ അണിനിരന്ന ആയിരക്കണക്കിന് ക്യൂബക്കാരെ ലെബനൻ-അമേരിക്കൻ വംശജയായ മിയ പിന്തുണച്ചു. തലസ്ഥാനമായ ഹവാന ഉൾപ്പെടെയുള്ള നഗരങ്ങളിൽ പലരും സ്വേച്ഛാധിപത്യത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.

സമ്പദ്‌വ്യവസ്ഥയുടെ തകർച്ച, പൗരസ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങൾ, കോവിഡ് പാൻഡെമിക് അധികൃതർ കൈകാര്യം ചെയ്യുന്നത്തിലെ വീഴ്ച എന്നിവയിൽ ക്യൂബക്കാർ പ്രകോപിതരാണ്. 'സ്വതന്ത്രമാകുന്നതുവരെ ഞാൻ ക്യൂബയിലേക്ക് കാലെടുത്തുവെക്കില്ല. സ്വന്തം ജനതയെക്കാൾ വിനോദസഞ്ചാരത്തിന് മൂല്യം നൽകുന്ന ഗവൺമെന്റിന്റെ ചെയ്തി വെറുപ്പുളവാക്കുന്നതാണ്, ബഹിഷ്‌കരിക്കണം.' ഇൻസ്റ്റഗ്രാം പോസ്റ്റിൽ മിയ പറഞ്ഞ വാക്കുകൾ ആണ് ഇത്.

NEWS
Advertisment