അഞ്ചലിൽ വിദ്യാർഥിനിയെ ഉപദ്രവിക്കാൻ ശ്രമം: മധ്യവയസ്കൻ അറ​സ്റ്റിൽ

author-image
Charlie
New Update

publive-image

കൊല്ലം: അഞ്ചലിൽ വിദ്യാർഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറ​സ്റ്റിൽ. നെട്ടയം സ്കൂളിന് സമീപം സ്റ്റേഷനറി കട നടത്തുന്ന നെട്ടയം പ്രസാദം വീട്ടിൽ ശുചീന്ദ്രൻ(69) ആണ് അറസ്റ്റിലായത്.

Advertisment

കടയിൽ മിഠായി വാങ്ങാൻ ചെന്ന പത്താം ക്ലാസ് വിദ്യാർഥിനിയെ ഇയാൾ കൈയ്യിൽ കയറി പിടിക്കുകയായിരുന്നു എന്നാണ് പരാതി. കുട്ടി സ്കൂളിലെത്തി അധ്യാപികയോട് വിവരം അറിയിച്ചു. സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ അറിയിക്കുകയും ചൈൽഡ് ലൈൻ നിർദേശിച്ചതനുസരിച്ച് ഏരൂർ പൊലീസ് സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തിയ ശേഷമാണ് ശുചീന്ദ്രനെ അറസ്റ്റ് ചെയ്തത്.

Advertisment