/sathyam/media/post_attachments/QzlByp70SOWNQcGCg87f.jpg)
അരീക്കര: അമേരിക്കയിലെ ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ നടപ്പിലാക്കുന്ന നിർധനർക്കൊരു ഭവനം പദ്ധതി വഴി ഉഴവൂർ അരീക്കരയിൽ പണി കഴിപ്പിച്ച വീടിന്റെ താക്കോൽ ദാനം കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി നിർവ്വഹിച്ചു.
കിഡ്നി രോഗബാധയെ തുടർന്ന് മരണപ്പെട്ട ഓമച്ചാൻ കുന്നേൽ ജോസഫിന്റെ കുടുംബത്തിനാണ് വീട് വെച്ച് നൽകിയത്. ഭാര്യ ഷീല ജോസഫ് താക്കോൽ ഏറ്റുവാങ്ങി. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു,
ജില്ലാ പഞ്ചായത്ത് മെമ്പർ പി. എം മാത്യു,ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് സ്റ്റീഫൻ, വാർഡ് മെമ്പർ അഞ്ജു ബെന്നി, സിറിയക് കല്ലട, സൈമൺ പരപ്പനാട്ട്, ആനിസ് മാത്യു എന്നിവർ പങ്കെടുത്തു.
കേരളത്തിൽ ഉടനീളം ഈ വർഷം 10 വീടുകൾ നിർമിച്ചു നൽകുവാൻ ലക്ഷ്യമിടുന്നതായി പരിപാടിക്ക് നേതൃത്വം നൽകുന്ന അസോസിയേഷൻ പ്രഡിഡന്റ് സ്റ്റീഫൻ കിഴക്കേക്കുറ്റ് അറിയിച്ചു.