അബുദാബി: ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ് 20 മില്യൺ ദിര്‍ഹം സ്വന്തമാക്കി ഇന്ത്യക്കാരൻ. അരുൺ കുമാര്‍ വടക്കേ കോറോത്ത് ആണ് ബിഗ് ടിക്കറ്റ് സീരിസ് 250 ലൈവ് നറുക്കെടുപ്പിൽ വിജയിച്ചത്.
/sathyam/media/post_attachments/SZKAewQbri9bTqEvBpDl.jpg)
സുഹൃത്തുക്കളിലൂടെയാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് ആദ്യമായി കേട്ടതെന്ന് അരുൺ കുമാര്‍ പറയുന്നു. മാര്‍ച്ച് 22-ന് ആണ് സമ്മാനര്‍ഹമായ ടിക്കറ്റ് ബിഗ് ടിക്കറ്റ് വെബ്സൈറ്റിൽ നിന്ന് അരുൺ വാങ്ങിയത്. ഇതുവരെ രണ്ടു ബിഗ് ടിക്കറ്റുകള്‍ മാത്രമേ അരുൺ വാങ്ങിയിട്ടുള്ളൂ.
അരുണിനെ സന്തോഷവാര്‍ത്ത അറിയിക്കാന്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ വിളിച്ചപ്പോള്‍ അവിശ്വസനീയമെന്നാണ് തന്‍റെ ഭാഗ്യത്തെ അരുൺ വിശേഷിപ്പിച്ചത്. നാട്ടിൽ സ്വന്തമായി ബിസിനസ് തുടങ്ങാനാണ് പ്രൈസ് മണി ഉപയോഗിക്കുകയെന്നാണ് അരുൺ പറയുന്നത്.
മെയ് മാസം നടക്കുന്ന നറുക്കെടുപ്പിൽ ഒരു വിജയിക്ക് 15 മില്യൺ ദിര്‍ഹം നേടാം. ഗ്രാൻഡ് പ്രൈസിനൊപ്പം ലൈവ് നറുക്കെടുപ്പിൽ ഒൻപത് പേര്‍ക്ക് ഉറപ്പായ സമ്മാനങ്ങള്‍.
രണ്ടാം സമ്മാനം AED 100,000, മൂന്നാം സമ്മാനം AED 90,000, നാലാം സമ്മാനം AED 80,000, അഞ്ചാം സമ്മാനം AED 70,000, ആറാം സമ്മാനം AED 60,000, ഏഴാം സമ്മാനം AED 50,000, എട്ടാം സമ്മാനം AED 40,000, ഒൻപതാം സമ്മാനം AED 30,000, പത്താം സമ്മാനം AED 20,000. ഇത് കൂടാതെ എല്ലാവര്‍ക്കും ഓരോ ആഴ്ച്ചയും നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പുകളുടെ ഭാഗമായി AED 100,000 വീതം നേടാം