ഇന്ത്യ-പാക് അതിർത്തിയിൽ മയക്കുമരുന്നുമായി വീണ്ടും ഡ്രോൺ: വീണ്ടെടുത്ത് സൈന്യം

author-image
Charlie
New Update

publive-image

അനധികൃതമായി ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നു കയറിയ ഡ്രോൺ കണ്ടെടുത്ത് സൈന്യം. ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിക്ക് സമീപത്ത് നിന്നുമാണ് ഡ്രോൺ കണ്ടെടുത്തത്. ഡ്രോണിൽ നിന്നും ഹെറോയിൻ അടക്കമുള്ള മയക്കുമരുന്നുകൾ പിടിച്ചെടുത്തിട്ടുണ്ട്.

Advertisment

രാവിലെയാണ് സംഭവം. പഞ്ചാബിലെ ഗുരുദാസ്പൂരിലെ അതിർത്തി പ്രദേശങ്ങളിൽ നിന്നാണ് അതിർത്തി രക്ഷാ സേന ഡ്രോൺ, മയക്കുമരുന്ന് എന്നിവ കണ്ടെടുത്തത്. അന്താരാഷ്ട്ര അതിർത്തിയിൽ പാകിസ്ഥാൻ കള്ളക്കടത്തുകാരുമായി നടത്തിയ വെടിവയ്പ്പിന് ശേഷം ബിഎസ്എഫ് 20 പാക്കറ്റ് ഹെറോയിനും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതിന് ഒരു ദിവസത്തിന് ശേഷമാണിത്.

Advertisment