രാജ്യത്ത് വീണ്ടും പാൽ വില വർധന നടപ്പാകുന്നു, കേരളത്തില്‍ ഉടന്‍: എന്നാൽ കാലിത്തീറ്റ വിലവര്‍ധന മൂലം ക്ഷീര കര്‍ഷകര്‍ കൂട്ടമായി പശുക്കളെ ഉപേക്ഷിക്കുന്ന നടപടി പലയിടത്തും വ്യാപിക്കുന്നു

author-image
Charlie
New Update

publive-image

Advertisment

തിരുവനന്തപുരം: രാജ്യത്ത് പാൽ വില വർധനക്ക് നടപടി ആയി. വിവിധ സംസ്ഥാനങ്ങൾ ഇന്ന് മുതൽ പാൽ വില വർദ്ധിപ്പിച്ചു. ഡൽഹിയിൽ ലിറ്ററിന് 1 മുതൽ 2 രൂപ വരെ ആണ് വർദ്ധന.ഗുജറാത്ത് , രാജസ്ഥാൻ , മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലും ഉടന്‍ പാൽ വില വർദ്ധിയ്ക്കും. അതേസമയം കേരളത്തില്‍ പാൽ വില വർധന സംബന്ധിച്ച് മിൽമയുടെ ആവശ്യം സർക്കാർ പൂർണ്ണമായി അംഗീകരിക്കില്ല. ലിറ്ററിന് 8 രൂപ 57 പൈസ വർധിപ്പിക്കണമെന്നാണ് മില്‍മയുടെ ആവശ്യം. ഇത് സർക്കാർ സ്വീകരിക്കില്ല.

പുതുക്കിയ വിലവർധന ഡിസംബർ 1 മുതൽ നിലവിൽ വന്നേക്കുമെന്നാണ് അറിവ്. ഇക്കാര്യത്തിൽ ക്ഷീരവികസന വകുപ്പ് മന്ത്രിയും മിൽമ ഭാരവാഹികളും ചർച്ച നടത്തും. അടുത്ത ദിവസങ്ങളിൽ തന്നെ നടക്കുന്ന ചർച്ചയിൽ പുതുക്കിയ വില സംബന്ധിച്ച് തീരുമാനമുണ്ടാകും.

കാലിത്തീറ്റവില വര്‍ധന മൂലം ക്ഷീര കര്‍ഷൽര്‍ കൂട്ടമായി പശുക്കളെ ഉപേക്ഷിക്കുന്ന നടപടി പലയിടത്തും വ്യാപിക്കുന്നുണ്ട്. സംസ്ഥാനത്ത് ഒരു വിധം കാര്യക്ഷമമായി നടന്നുവരുന്ന കൃഷിയാണ് ക്ഷീരമേഖലയിലേത്. എന്നാൽ ക്ഷീര കർഷകർക്ക് ലാഭമുണ്ടാകണമെങ്കിൽ 8 രൂപ 57 പൈസ ലിറ്ററിന് വർധിപ്പിക്കണമെന്നാണ് മിൽമയുടെ ആവശ്യം. എന്നാൽ സർക്കാർ ഈ തുക അംഗീകരിക്കി ല്ലായെന്നത് മാത്രമല്ല അഞ്ചു രൂപയ്ക്കും 6 രൂപയ്ക്കും ഇടയില്‍ മാത്രമേ വിലവര്‍ധന സര്‍ക്കാര്‍അനുവദിക്കാനിടയുള്ളു.

മുടങ്ങിക്കിടക്കുന്ന സബ്സിഡി കൂടി നൽകുന്നതോടെ ക്ഷീരകർഷകരുടെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. ലിറ്ററിന് നാലു രൂപ സബ്സിഡി നൽകും. നേരത്തെ നൽകിവന്നിരുന്ന സബ്സിഡി മാസങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. ഡിസംബർ ആദ്യം തന്നെ മുടങ്ങിക്കിടന്നത് ഉൾപ്പെടെയുള്ള സബ്സിഡി നൽകാനാണ് ലക്ഷ്യം. മിൽമയുടെ ആവശ്യം അപ്പാടെ അംഗീകരിക്കാതെ തന്നെ ക്ഷീരകർഷകരെ ഒപ്പം നിര്‍ത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ ക്ഷീരവികസന വകുപ്പ് മന്ത്രിയും മിൽമ ഭാരവാഹികളും ചർച്ച നടത്തും. വിലവർധനയിൽ മിൽമയും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കിൽ സർക്കാർ പ്രതിരോധത്തിലാവും.

Advertisment