ഭാഗിക കര്‍ഫ്യൂ; കുവൈറ്റില്‍ ജനങ്ങളുടെ അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്ന് സാമൂഹ്യകാര്യമന്ത്രി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, March 9, 2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഏര്‍പ്പെടുത്തിയ ഭാഗിക കര്‍ഫ്യൂവിന്റെ പശ്ചാത്തലത്തില്‍ സ്വദേശികളുടെയും പ്രവാസികളുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ എല്ലാ ഉദ്യോഗസ്ഥരും നടപടികള്‍ സ്വീകരിക്കണമെന്ന് സാമൂഹ്യകാര്യമന്ത്രി ഡോ. മിഷാന്‍ അല്‍ ഒതൈബി പറഞ്ഞു.

മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പ്രധാന മോണിറ്ററിംഗ് & കണ്‍ട്രോള്‍ റൂം തുറക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോപ്പറേറ്റീവ് സൊസൈറ്റികള്‍ക്കുള്ള സ്റ്റോക്കുകള്‍ നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എല്ലാവരും ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

×