കുവൈറ്റില്‍ അറുനൂറോളം അധ്യാപകരുടെ ശമ്പളം താത്കാലികമായി നിര്‍ത്തിവച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, March 9, 2021

കുവൈറ്റ് സിറ്റി: അറുനൂറോളം പ്രവാസി അധ്യാപകരുടെ ശമ്പളം കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം താത്കാലികമായി നിര്‍ത്തിവച്ചു. ഒന്നാം സെമസ്റ്റര്‍ (2020/2021) അവസാനിക്കുന്നതുവരെ ജോലി ചെയ്യുകയും എന്നാല്‍ രണ്ടാം സെമസ്റ്ററില്‍ ജോലി ആരംഭിക്കാത്ത അധ്യാപകരുടെ ശമ്പളമാണ് സസ്‌പെന്‍ഡ് ചെയ്തത്. ചട്ടങ്ങള്‍ നടപ്പിലാക്കുന്നതിനോട് അനുബന്ധിച്ച് ഞായറാഴ്ച വരെ ഈ അധ്യാപകര്‍ക്ക് സമയപരിധി അനുവദിച്ചിരുന്നു.

×