മാ തുഛേ സലാം ...! ഈ മെഡൽ അമ്മയ്ക്ക്, വെള്ളിക്കരുത്തുമായ് മീരാഭായ് ചാനു !!

New Update

publive-image

മാതാപിതാക്കളുടെ ആനന്ദഅശ്രുധാര ഇനിയും നിലച്ചിട്ടില്ല. ബന്ധുക്കളും ഗ്രാമീണരും മദ്ധ്യമപ്രവർത്തകരും ഒരു ദിവസം മുൻപുതന്നെ മീരയുടെ വീട്ടിൽ തമ്പടിച്ചിരുന്നു. മീര ഇത്തവണ മെഡൽ ഉറപ്പാക്കുമെന്ന വിശ്വസം എല്ലാവർക്കുമുണ്ടായിരുന്നു.

Advertisment

ഇന്ത്യക്ക് ടോക്കിയോ ഒളിമ്പിക്സിൽ ആദ്യമെഡൽ സമ്മാനിച്ച മണിപ്പൂരിലെ ഇൻഫാൽ നഗരത്തിൽനിന്നും 25 കിലോമീറ്ററകലെയുള്ള "നോംഗ്പോക്ക് കായ്ഞ്ചിംഗ് " ഗ്രാമത്തിന്റെ ഓമനമകളാണ് 36 കാരി മീരാഭായ് ചാനു.

publive-image

2016 ൽ റിയോ ഒളിമ്പിക്സിൽ മീര ഏറ്റുവാങ്ങിയ പരാജയത്തിന് സാന്ത്വനമേകിയത് അമ്മ തോമ്പി ലീമയായി രുന്നു. സ്വന്തം ആഭരണം കൊണ്ട് മകളുടെ കാതിൽ ഒളിമ്പിക്‌സ് റിംഗ്‌സ്‌ ( Symbol of Olympic) പതിച്ച കമ്മൽ അവർ വിജയസൂചകമായി അണിയിച്ചുനൽകുകയായിരുന്നു. ആ കമ്മൽ മീരയ്ക്ക് ഗുഡ് ലക്ക് ആകുമെന്നും മീര ഒളിമ്പിക്സിൽ മെഡൽ നേടുമെന്നും ആ അമ്മ ഉറച്ചുവിശ്വസിച്ചു.

അമ്മയുടെ വിശ്വസം പകർന്നു നൽകിയ ആത്മധൈര്യവും കരുത്തുമാണ് മീരയെ ഇന്ന് വിജയസോപാന ത്തിലെത്തിച്ചത്. മെഡൽ കരസ്ഥമാക്കിയശേഷം അമ്മയുടെ ത്യാഗവും കമ്മലും അവർ പ്രത്യേകം സ്മരിക്കു കയുണ്ടായി. അമ്മയും മീരയുടെ കമ്മലുകളിലെ ഒളിമ്പിക്സ് വളയങ്ങളും ഇന്ന് ലോകമെല്ലാം ചർച്ചയായി രിക്കുന്നു.

publive-image

ഇന്ന് മീരയുടെ ഗ്രാമം ഉത്സവലഹരിയിലാണ്. ഇന്ന് രാത്രി ആട്ടും പാട്ടും നൃത്തവുമൊക്കെ അവിടെ അരങ്ങേറും.നേതാക്കളും മന്ത്രിമാരുമൊക്കെ നിരന്തരം വിളിച്ച് അഭിനന്ദനമറിയിക്കുകയാണ്. മീരയുടെ അച്ഛൻ " സൊക്കോം കൃതി " യുടെ അഭിപ്രായത്തിൽ ഈ അനുഭവം ജീവിതത്തിൽ ഇതാദ്യമായാണ് എന്നായിരുന്നു.

മത്സരത്തിൽ 210 കിലോഗ്രാം ഭാരമുയർത്തിയ ചൈനയുടെ ഹോവ് ജിഹൂയി ആണ് സ്വർണ്ണം കരസ്ഥ മാക്കിയത്. മീരാബായ് ചാനു 202 കിലോഗ്രാം ഉയർത്തി വെള്ളിമെഡൽ നേടിയപ്പോൾ ഇന്തോനേഷ്യയുടെ കെന്റിക വിൻഡി വെങ്കലത്തിനർഹയായി.

കാണുക ആ അഭിമാന മുഹൂർത്തങ്ങൾ ചിത്രങ്ങളിൽ-

publive-imagepublive-imagepublive-imagepublive-imagepublive-image

.

Advertisment