Advertisment

പോലീസ് സേനയിലെ തോക്കും വെടിയുണ്ടയും കാണാതായത്; ഗൗരവമായ അന്വേഷണം വേണം: ഇന്ത്യൻ സോഷ്യൽ ഫോറം.

New Update

ജിദ്ദ: സംസ്ഥാന പോലീസ് സേനയുടെ വിവിധതരം തോക്കുകളും വെടിയുണ്ടകളും കാണാതായതി നെക്കുറിച്ചും പോലീസുകാർക്ക് പാർപ്പിടം പണിയാൻ ബജറ്റിൽ വകയിരുത്തിയ തുക ഉന്നത ഉദ്യോഗസ്ഥർക്ക് ബംഗ്ലാവ് പണിയാനും കാറുകൾ വാങ്ങാനും മാറ്റി മറിച്ച സംഭവങ്ങൾ വിശ്വസ നീയമായ ഏജൻസികളെക്കൊണ്ട് അന്വേഷിച്ചു കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണ മെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരളാ ചാപ്റ്റർ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

Advertisment

publive-image

കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട് അത്യന്തം ഗൗരവമേറിയതാണ്. ഇന്ത്യൻ സൈന്യ ത്തിന് മാത്രം ഉപയോഗിക്കാവുന്ന ആർ.ഡി.എക്സ്. പോലുള്ള സ്‌ഫോടക വസ്തുക്കളും ആയുധ ങ്ങളും സംഘപരിവാർ ഭീകരരുടെ കൈകളിലെത്തുന്നതും നിരപരാധികളുടെ മേൽ പ്രയോഗി ക്കുന്നതും ഉത്തരേന്ത്യയിലെ വിവിധ സംഭവങ്ങളിൽ കണ്ടിട്ടുള്ളതാണ്. കഴിഞ്ഞ വർഷം കുറ്റി പ്പുറം പാലത്തിന്നടുത്തു ഭാരതപ്പുഴയിൽ നിന്നും ഇന്ത്യൻ സൈന്യത്തിന്റെ തന്നെ ആയുധങ്ങൾ കണ്ടെത്തിയതിനെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്താതെ കിടക്കുകയാണ്. ശബരിമല തീർത്ഥാടകർ തമ്പടിക്കുന്ന നിളാതീരത്തിനടുത്തു ആയുധ ശേഖരം കൊണ്ടുവച്ചു കലാപം സൃഷ്ടിക്കാനുള്ള കുടില ശക്തികളുടെ ശ്രമമാണ് അന്നവിടെ പരാജയപ്പെട്ടത്.

ഇടതും വലതും മാറിമാറി ഭരിക്കുമ്പോഴും പൊലീസിലെ സംഘി ആഭിമുഖ്യമുള്ള ഉദ്യഗസ്ഥരുടെ അറിവോടെയല്ലാതെ മാരക പ്രഹര ശേഷിയുള്ള ആയുധങ്ങൾ പുറത്തു പോകാനിടയില്ല. സി.എ .ജി. റിപ്പോർട്ടിന്റെ കാലഘട്ടത്തെ ചൊല്ലി ഇരുമുന്നണികളും മീഡിയകളിൽ കടിച്ചു കീറുമ്പോൾ യഥാർത്ഥ കുറ്റവാളികൾ പിൻവാതിലിലൂടെ രക്ഷപ്പെടുകയാണുണ്ടാവുക. സെൻകുമാറിന്റെ കാലത്തായാലും ലോകനാഥ്‌ ബെഹ്റയുടെ കാലത്തായാലും ആയുധ മോഷണം ചെറുതായിക്കാ ണാനാവില്ല. രാജ്യത്തിന്റെയും പൗരന്മാരുടെയും സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന ഈ സംഭവം സി.ബി.ഐ. യെക്കൊണ്ട് അന്വേഷിപ്പിച്ചു കുറ്റവാളികൾ എത്ര ഉന്നതരായാലും തക്കതായ ശിക്ഷ ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സി.എ.ജി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസിലെ അത്യുന്നതർ തന്നെയാണ് ബജറ്റ് വിഹിതം മാറ്റി മറിച്ചു തന്നിഷ്ടം പോലെ ബംഗ്ലാവ് പണിയുകയും കാറുകൾ വാങ്ങിക്കൂട്ടുകയും ചെയ്തത്. ധാരാളം ഉപദേശികളുള്ള മുഖ്യമന്ത്രി തന്നെ ആഭ്യന്തരം കൈകാര്യം ചെയ്യുമ്പോളാണ് പോലീസ് സേനയിലെ ആയുധ മോഷണവും ബജറ്റ് തിരിമറിയും നടക്കുന്നത്. അത്യന്തം ഗൗരവ മേറിയ ഇത്തരം സംഭവങ്ങൾ പൊതു ജനങ്ങളുടെ സ്വൈരജീവിതത്തിനു തന്നെ ഭീഷണിയാകു മെന്നും യോഗം ആശങ്ക പ്രകടിപ്പിച്ചു. പ്രസിഡണ്ട് ഹനീഫ കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് കുട്ടി തിരുവേഗപ്പുറ, യാഹൂ പട്ടാമ്പി, ജംഷി ചുങ്കത്തറ, നാസർ വേങ്ങര, നൗഫൽ താനൂർ, ശാഹുൽ ഹമീദ് ചേളാരി, ഹസൻ മങ്കട, ജാഫർ കാളികാവ് തുടങ്ങിയവർ സംബന്ധിച്ചു.

Advertisment