ഫീനിക്‌സില്‍ നിന്നു കാണാതായ കുട്ടികളെ കണ്ടെത്താന്‍ പോലീസ് സഹായം തേടി

New Update

ഫീനിക്‌സ് : സൗത്ത് ഫിനിക്‌സില്‍ നിന്ന് 65 മൈല്‍ അകലെയുള്ള നഗരത്തില്‍ നിന്നു കാണാതായ നാലു കുട്ടികളെ കണ്ടെത്തുന്നതിന് പോലീസ് പൊതുജനത്തിന്റെ സഹായം അഭ്യര്‍ഥിച്ചു. കുട്ടികളെ കണ്ടെത്തുന്നതിനുള്ള ആംമ്പര്‍ അലര്‍ട്ടും ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്.

Advertisment

publive-image

ഡിസൈയര്‍ വാട്ട്‌സണ്‍ (15), ഡിആന്‍ഡ്ര ഡേവിസ്(13), മൈക്കിള്‍, മാത്യു ഡേവിസ് (ഇരുവരും 10 വയസ്സ്) എന്നിവരെ ജനുവരി 6 ബുധനാഴ്ച മുതലാണ് കാണാതായതെന്നും ഇവരുടെ ജീവനു ഭീഷണിയുണ്ടെന്നും അരിസോണ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക്ക് സേഫ്റ്റി അധികൃതര്‍ അറിയിച്ചു.

കുട്ടികളുടെ കസ്റ്റഡിയെ കുറിച്ചുള്ള കോടതി ഉത്തരവ് പാലിക്കുന്നതില്‍ മാതാവ് പരാജയപ്പെട്ടുവെന്നും ഇവരെ 2020 ഷെവര്‍ലറ്റ് മാലിസ് എന്ന വാഹനത്തിലാണ് അവസാനമായി കാണുന്നതെന്നും അധികൃതര്‍ പറയുന്നു. വാഹനത്തിന്റെ താല്‍ക്കാലിക നമ്പര്‍ പ്ലേറ്റ് നമ്പര്‍ 103712ആ ഇവരെകുറിച്ചു വിവരം ലഭിക്കുന്നവര്‍ 911 അല്ലെങ്കില്‍ എലോയ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് 520 464 3465 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment