ഫരീദാബാദ് ഡൽഹി രൂപതയുടെ മിഷൻ ആനിമേഷൻ സെന്ററിന്റെ ഉദ്ഘാടനം ഡിസംബർ 28 ന് ലുധിയാനയിൽ നടന്നു

New Update

publive-image

ഡല്‍ഹി:ഫരീദാബാദ് ഡൽഹി രൂപതയുടെ മിഷൻ ആനിമേഷൻ സെന്ററിന്റെ ഉത്ഘാടനവും വെഞ്ചിരിപ്പും ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര നിർവ്വഹിച്ചു. ഫരീദാബാദ് രൂപത സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ, ജലന്തർ രൂപത അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആഗ്നേല്ലോ റുഫീനോ, ഫരീദാബാദ് രൂപത വികാരി ജൻറാൾമാരായ മോൺസിഞ്ഞോർ സിറിയക്ക് കൊച്ചാലുങ്കൽ മോൺസിഞ്ഞോർ ജോസഫ് ഓടനാട്ട് മറ്റു വൈദീകർ സന്യസ്ഥർ അൽമായർ എന്നിവർ പങ്കെടുത്തു.

Advertisment

ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. ഫരീദാബാദ് രൂപതയുടെ ഈ സംരഭത്തിനു നേതൃത്വം നൽകിയ ബിഷപ്പ് ജോസ് , ഫാദർ സിറിയക്ക്, ഫാദർ ജോമി എന്നിവരെയും ഇതിനോട് സഹകരിച്ച മറ്റു വ്യക്തികളെയും ആർച്ച്ബിഷപ്പ് അനുമോദിച്ചു.

സുവിശേഷം അറിയിക്കുക എന്നത് എല്ലാ സഭകളുടെയും ധർമ്മമാണെന്നും അതുകൊണ്ട് വിവിധ സഭകൾ ഒരുമയോടെ സുവിശേഷത്തിന് സാക്ഷ്യം നൽകണമെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ പറഞ്ഞു.

delhi news
Advertisment