മിഷൻ മംഗൾ; പുതിയ ട്രെയ്‌ലർ പുറത്തുവിട്ടു

ഫിലിം ഡസ്ക്
Friday, August 9, 2019

അക്ഷയ് കുമാർ പ്രധാനവേഷത്തിലെത്തുന്ന മിഷൻ മംഗളിന്‍റെ പുതിയ ട്രെയ്‌ലർ പുറത്തുവിട്ടു. ചൊവ്വ ദൗത്യം നേരിടുന്ന തടസങ്ങളും പിന്നീട് അത് പരിഹരിച്ച് എങ്ങനെയാണ് വിജയകരമാക്കുന്നതുമെന്നതിന്‍റെ സൂചനകളാണ് ട്രെയിലറിലുള്ളത്. ഇസ്രൊയിലെ മുതിര്‍ന്ന ശാസ്‍ത്രജ്ഞനായിട്ടാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്.

വനിതാ ശാസ്‍ത്രജ്ഞയായി വിദ്യാ ബാലനും. തപ്‍സി, സോനാക്ഷി സിൻഹ, നിത്യ മേനോൻ, കൃതി കുൽഹരി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ജഗൻ സാക്ഷിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോയും കേപ് ഓഫ് ഗുഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഓഗസ്റ്റ് 15 ന് ചിത്രം തിയെറ്ററുകളിലെത്തും.

×