ആരെയെങ്കിലും പ്രേമിക്കാന്‍ ഇനി പേടിയാണെന്ന് ബോളിവുഡ് താരം കോയ്‌ന മിത്ര. സല്‍മാന്‍ ഖാന്‍ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
/sathyam/media/post_attachments/ibyfmiSPTimJUFAdGd82.jpg)
സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള സംസാരത്തിനിടെ മത്സരാര്‍ഥികള്‍ കോയ്‌നയോട് ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ഇപ്പോള്‍ ആരെയും പ്രണയിക്കുന്നില്ല എന്ന് പറഞ്ഞ കോന, തന്‍റെ ആദ്യ പ്രണയത്തെക്കുറിച്ച് മനസുതുറന്നു.
തുര്‍ക്കി സ്വദേശിയായിരുന്നു തന്‍റെ മുന്‍കാമുകന്‍. താന്‍ മറ്റുള്ളവരുമായി ഇടപെടുന്നതോ, സംസാരിക്കുന്നതോ അയാള്‍ക്ക് ഇഷ്ടമല്ലായിരുന്നുവെന്ന് പേര് വെളിപ്പെടുത്താതെ കോന പറഞ്ഞു. ഒരിക്കല്‍ ജോലിക്ക് പോകാതിരിക്കാന്‍ മുംബയിലെ ഫ്ലാറ്റിലെ കുളിമുറിയില്‍ തന്നെ പൂട്ടിയിട്ടെന്നും കോന പറഞ്ഞു.
തുര്‍ക്കിയില്‍ ചെന്ന് അയാളുടെ മാതാപിതാക്കളെ കാണണമെന്ന് അയാള്‍ എപ്പോഴും വാശി പിടിക്കുമായിരുന്നു. അങ്ങനെയൊരിക്കല്‍ മാതാപിതാക്കളെ കണ്ടു. ''വിവാഹശേഷം തുര്‍ക്കിയില്‍ താമസമാക്കുന്ന കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ അയാള്‍ പറഞ്ഞു, 'ഞാന്‍ തിരികെ മടങ്ങിപ്പോകാതിരിക്കാന്‍ എന്റെ പാസ്പോര്‍ട്ട് കത്തിച്ചുകളയുമെന്ന്.' തമാശയെന്ന് തോന്നിപ്പിക്കുംവിധം പറഞ്ഞെങ്കിലും അത് കേട്ട് താന്‍ ഞെട്ടിയെന്ന് കോന പറഞ്ഞു. കുറച്ച് വര്‍ഷത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു.