New Update
/sathyam/media/post_attachments/puEmZdkNb0o5iVeA1gBf.jpg)
കവരത്തി:കവരത്തി പോലീസ് റെയ്ഡ് ചെയ്ത ചലചിത്ര പ്രവർത്തക ഐഷ സുൽത്താനയുടെ ഫ്ലാറ്റിൽ സിഐടിയു സംസ്ഥാന സെക്രട്ടറി സ. എളമരം കരീമിന്റെ നിർദ്ദേശപ്രകാരം എ.എം ആരിഫ് എംപിയും സഖാവ് കെ.എൻ ഗോപിനാഥും സന്ദർശിച്ചു.
Advertisment
ഐഷ സുൽത്താന തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഫ്ലഷ് എന്ന സിനിമയുടെ ഡബ്ബിംഗ് ജോലികൾക്കിടയിലാണ് എംപി എത്തിയത്. എന്തൊക്കെ പ്രതികാര നടപടികൾ ഭരണകൂടം സ്വീകരിച്ചാലും ലക്ഷദ്വീപിലെ ജനങ്ങൾക്ക് വേണ്ടി താൻ നിലകൊള്ളും എന്ന ഉറച്ച വാക്കുകളിലൂടെ തന്റെ നിശ്ചയദാർഢ്യം ഐഷ സുൽത്താന പ്രകടിപ്പിച്ചു.
നീതിയ്ക്കു വേണ്ടിയുള്ള ഈ പോരാട്ടത്തിൽ നിയമപരമായ എല്ലാ സഹായവും എംപി വാഗ്ദാനം ചെയ്തു. ഐഷ സുൽത്താനയെ മന:പൂർവ്വം ലക്ഷ്യം വെച്ച് ദ്വീപ് ഭരണകൂടം നടത്തുന്ന നീക്കങ്ങളെ പരാജയപ്പെടുത്താൻ വേണ്ടി ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും എംപിമാരുടെയും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും എംപി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us