/sathyam/media/post_attachments/FjpfUlnR0NlSCabNp1nT.jpg)
പാലക്കാട്: കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടസ്സപ്പെടുത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് യുഡിഎഫ് സംസ്ഥാന കൺവീനർ എംഎം ഹസ്റ്റൻ. കളളവോട്ട് പൂർണ്ണമായും തടഞ്ഞാൽ യുഡിഎഫ് വിജയം സുനിശ്ചിതമാണ്. കിഫ്ബിയിലെ ക്രമക്കേടുകൾ വെളിച്ചത്തു വരാതിരിക്കാനാണ് ധനമന്ത്രി തോമസ് ഐസക്ക് അന്വേഷണ ഏജൻസികൾക്കെതിരെ തിരഞ്ഞതിന് പിന്നിലെന്നും എംഎം ഹസ്സൻ. പാലക്കാട് പ്രസ്സ് ക്ലബിൽ സംസാരിക്കുകയായിരുന്നു എംഎം ഹസ്സൻ.
എല്‍ഡിഎഫിനെതിരെ ഉയർന്നു വന്ന ആരോപണങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നത്. കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഉദ്യോഗസ്ഥരുടെ പ്രവർത്തനം തടസ്സപ്പെടുത്തിയ മുഖ്യമന്ത്രിക്കെതിരെ ക്രിമിനൽ കേസെടുക്കണം. അഴിമതിക്കും ക്രിമിനലിസത്തിനുമെതിരെയുള്ള വിധിയെഴുത്താണ് കേരളത്തിൽ നടക്കാൻ പോവുന്നത്.
പ്രീ പ്രൈമറി മേഖലയിൽ വർദ്ധിപ്പിച്ച വേതനം നൽകാൻ ഇടതു സർക്കാർ തയ്യാറായിട്ടില്ല. യുഡെഎഫ് അധികാരത്തിൽ വന്നാൽ പ്രീ പ്രൈമറി, അംഗൻവാടി, ബാലവാടി, ആശാ വർക്കർമാർ എന്നിവരുടെയും പാചക തൊഴിലാളികളുടെയും വേതനം വർദ്ധിപ്പിക്കും. ഇക്കാര്യം പ്രകടന പത്രികയിലുൾപ്പെടുത്തും. യുവാക്കൾക്കുളള മോദിയുടെ വാഗ്ദാനം അമ്പലപ്പുഴ പാൽപ്പായസം കോളാസിയിൽ കൊടുക്കുന്ന പോലെയാണെന്നും എംഎം ഹസ്സൻ പറഞ്ഞു. യുഡിഎഫ് ജില്ല ചെയർമാൻ പി ബാലഗോപാൽ കെപിസിസി സെക്രട്ടറിമാരായ എ തങ്കപ്പൻ, സി ചന്ദ്രൻ എന്നിവരും പങ്കെടുത്തു.