/sathyam/media/post_attachments/VHIr6X02yv4wYQget0uZ.jpg)
പാലക്കാട്: ആലത്തൂർ വെങ്ങന്നൂരിൽ മാധ്യമ പ്രവർത്തകനും കുടുംബത്തിനും നേരെ ആൾകൂട്ട ആക്രമണം, ജനം ടിവി പാലക്കാട് ബ്യൂറോ ചീഫ് അരുൺ ആലത്തൂരിനും അച്ചനും സഹോദരിക്കും നേരെയാണ് ആക്രമണം ഉണ്ടായത്.
മാധ്യമ പ്രവർത്തകൻ അച്ഛനെ ആശുപത്രിയിലേക്ക് കൊണ്ട് പോവും വഴി വാഹനം തടഞ്ഞു നിർത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും, കൈയ്യേറ്റം ചെയ്യുകയും ചെയ്തു.
പറയം കോട് സ്വദേശി സബീർ അലി എന്ന വ്യക്തിയും കണ്ടാൽ അറിയാവുന്ന ചിലരുമാണ് ആക്രമിച്ചത്. മാധ്യമ പ്രവർത്തകൻ താമസിക്കുന്ന പ്രദേശത്തെ ആളുകളാണ് കൊറോണ പരുത്തുന്നത് എന്ന് പറഞ്ഞായിരുന്നു ആക്രോശം.
മൊബൈലിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചപ്പോൾ മൊബൈൽ ഫോൺ തട്ടി മാറ്റുകയും ചെയ്തു. സംഭവത്തിൽ ആലത്തൂർ പോലീസ് അന്വേഷണം ആരംഭിച്ചു.