/sathyam/media/post_attachments/2LWFsGferFf5pUub9PAF.jpg)
വെളിയന്നൂർ: ഗ്രാമപഞ്ചായത്ത് എൽ ഡി എഫ് പ്രകടനപത്രികയിലേക്ക് നിർദേശങ്ങൾ നൽകാനുള്ള ഓൺ ലൈൻ ആപ്പ് സിപിഐ (എം) ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശോഭ നാരായണൻ, വൈസ് പ്രസിഡൻ്റ് സജേഷ് ശശി, മുൻ പ്രസിഡൻ്റ് തങ്കമണി ശശി, ഗ്രാമ പഞ്ചായത്തംഗം കോമളം ടീച്ചർ, സിപിഐ (എം) ജില്ലാ കമ്മറ്റി അംഗം ബി ആനന്ദകുട്ടൻ, ലോക്കൽ സെക്രട്ടറി എം വി രാജൻ എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പൊതുജന പങ്കാളിത്തത്തോടെ പ്രകടനപത്രിക തയ്യാറാക്കുകയും പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും നടപ്പിലാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇത്തവണ കോവിഡിൻ്റ സാഹചര്യത്തിൽ പൊതുജന പങ്കാളിത്തത്തൊടെ പ്രകടനപത്രിക തയ്യാറാക്കാൻ വെറിട്ട മാർഗ്ഗം സ്വീകരിച്ചത്.
തയ്യാറാക്കിയിട്ടുള്ള ആപ്പിൻ്റെ ലിങ്കിൽ പ്രവേശിക്കുന്ന ആൾക്ക് പേരും മൊബൈൽ നമ്പറും നൽകി വാർഡും തിരഞ്ഞെടുത്താൽ അഭിപ്രായം രേഖപ്പെടുത്താൻ കഴിയുന്ന ലളിതമായ രീതിയിലാണ് വെളിയന്നൂർ പെരുംകുറ്റി സ്വദേശി അമൽ വാസു ആപ്പ് തയ്യാറാക്കിയിട്ടുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us