കണ്ണൂരില്‍ മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു

New Update

publive-image

കണ്ണൂര്‍: മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് വീടിന് തിപ്പിടിച്ചു. തലശേരി ആറാം മൈലിലെ എംഎ മന്‍സിലില്‍ മസൂദിന്റെ വീട്ടിലാണ് സംഭവം. അപകട സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം മസൂദിന്റെ ബന്ധുവായ യുവാവ് പള്ളിയില്‍ പോയി തിരിച്ചുവരുമ്പോഴാണ് വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്.

Advertisment

ഉടന്‍ തന്നെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ ഉടന്‍ സ്ഥലത്തെത്തിയെങ്കിലും കടുത്ത ചൂട് കാരണം മുറിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. മുറിയിലെ ഫര്‍ണീച്ചറുകള്‍ മുഴുവന്‍ കത്തിനശിച്ചു. മുറിക്ക് സമീപത്തെ തെങ്ങിന്റെ ഓലകളും കത്തിക്കരിഞ്ഞ നിലയിലാണ്.

മൊബൈല്‍ ചാര്‍ജ് ചെയ്ത ശേഷം പ്ലഗ് ഓഫാക്കാതിരുന്നതാണ് അപകടകാരണമെന്നാണ് നിഗമനം. ചാര്‍ജര്‍ ചൂടുപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.

Advertisment