മൊബൈൽ ആശുപത്രിയാക്കി മാറ്റി സ്വകാര്യ ബസ്

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

ഒറ്റപ്പാലം: കോവിഡ് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ രോഗികൾക്ക് ചികിത്സാ സഹായം ലഭ്യമാകണം എന്ന സദുദ്ദേശത്തോടെ ചെർപ്പുളശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്പ്രഭ കമ്പനിയുടമ രാജേന്ദ്രൻ അദ്ദേഹത്തിന്റെ ബസിൻ്റെ സീറ്റുകൾ അഴിച്ചുമാറ്റി ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്കിടക്കാൻ സംവിധാനം ഏർപ്പെടുത്തി ബസ്സിനെ താൽക്കാലിക മൊബൈൽ ആശുപത്രിയാക്കി രൂപാന്തരപ്പെടുത്തി.

ഈ ബസ്സിനെ നാളെ ഒറ്റപ്പാലം യൂണിറ്റ് ചാരിറ്റബിൾ ട്രസ്റ്റ് മുഖാന്തരം ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്ക് കൈമാറും. നാളെ രാവിലെ നടക്കുന്ന പ്രസ്തുത ചടങ്ങിൽ ഒറ്റപ്പാലം മുൻ എംഎൽഎ എം. ഹംസ ഒറ്റപ്പാലം നഗരസഭ ചെയർപേഴ്സൺ ജാനകി ദേവിക്ക് മൊബൈൽ ആശുപത്രി കൈമാറും.

ഒറ്റപ്പാലം നഗരസഭാ വൈസ് ചെയർമാൻ കെ.രാജേഷ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ :നിഷാദ്, കോവിഡ് നോഡൽ ഓഫീസർ ഡോ: മനോജ്, രാജ പ്രഭ ബസ് ഓണർ രാജേന്ദ്രൻ, യൂണിക്ക് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിക്കും.

palakkad news
Advertisment