/sathyam/media/post_attachments/TNq4qoqFmKVk58ybnOvp.jpg)
പുതുപ്പാടി: ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കുവാനുള്ള ഉദ്യമത്തിൽ മൊബൈൽ ഫോണും, മറ്റു പഠനോപകരണവും, നൽകി പുതുപ്പാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ 2008-10 & 2017 ബാച്ച് ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾ മാതൃകയായി.
പിടിഎ പ്രസിഡണ്ട് ശിഹാബ് അടിവാരം അധ്യക്ഷം വഹിച്ച ചടങ്ങിൽ 2008 -10 ബാച്ചിനു വേണ്ടി വിദ്യാർത്ഥികളായ, ഷൈജൽ, നവാസ് എന്നിവരും, 2017 ബാച്ചിനു വേണ്ടി ജിതിൻ, അൻഷാദ്, മൻശിബ്, അജ്മൽ എന്നിവരും മൊബൈൽ ഫോണും മറ്റു പഠനോപകരണങ്ങളും പ്രിൻസിപ്പൽ മുജീബ് എലത്താരിക്ക് കൈമാറി.
അധ്യാപകരായ സമീർ പുതുപ്പാടി, സോണിയ, എന്നിവർ സംസാരിച്ചു. ജിസ് മോൻ ചെറിയാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആർ. കെ. ഷാഫി നന്ദിയും അറിയിച്ചു.