/sathyam/media/post_attachments/d83kN5cB9DIVtzOy26sp.jpg)
മണ്ണാർക്കാട്: കരിമ്പ ഗവ. ഹൈസ്കൂളിലെ 1987-88 ബാച്ചിലെ പത്താംതരം പൂർവവിദ്യാർഥികൾ പുതു തലമുറയിലെ പഠിതാക്കൾക്ക് നൽകിയത് 5 മൊബൈൽ ഫോണുകൾ.സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനം മുടങ്ങാതിരിക്കാനാണ് സ്മാർട്ട് ഫോണുകൾ സ്പോൺസർ ചെയ്തത്. പൂർവവിദ്യാർഥികളെ പ്രതിനിധാനം ചെയ്ത് യൂസുഫ് പാലക്കൽ,സൈജു എബ്രഹാം,പ്രഭുദാസ്,അഷ്‌റഫ് പി.എം,പ്രസന്ന എം.ആർ,റഹീമ എന്നിവർ ചേർന്ന് ഫോണുകൾ സ്കൂൾ പ്രധാനാധ്യാപിക സുധ ടീച്ചർക്ക് കൈമാറി. പിടിഎ വൈസ് പ്രസിഡന്റ് ജാഫറലി,അധ്യാപകരായ ഭാസ്‌ക്കരൻ,ജമീർ തുടങ്ങിയവർ സംസാരിച്ചു.