/sathyam/media/post_attachments/sB5zA3H4YiSM8a9Gc3JI.jpg)
അട്ടപ്പാടി: കോവിഡ് 19 മഹാമാരിയിൽ പ്രയാസപ്പെട്ട് നിൽക്കുന്ന അട്ടപ്പാടിയിലെ നിർധന കുടുബംങ്ങളിലെ 15 കുട്ടികൾക്ക് നന്മ കൂട്ടായ്മയും വിങ്‌സ് ചാരിറ്റബിൾ ട്രസ്റ്റും കൈകോർത്ത് സ്മാർട്ട് ഫോൺ സമ്മാനിച്ചു.
ഗൂളിക്കടവ് ഫാത്തിമ മാതാ പള്ളി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നന്മ കൂട്ടായ്മ പ്രസിഡൻ്റ് ഫാദർ എം.ഡി യൂഹാനോൻ റമ്പാൻ അധ്യക്ഷൻ ആയിരുന്നു.
അഗളി പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ മൻജിത് ലാൽ മൊബൈൽ വിതരണം ചെയ്തു. വിങ്‌സ് ട്രസ്റ്റ് പ്രസിഡൻ്റ് ഫാദർ ജിൻ്റോ കോയിക്കൽ, നന്മ സെക്രട്ടറി ഫാദർ ബിജു കല്ലിങ്കൽ, ഫാദർ ജോബി, ഫാദർ ബെന്നി, ഫാദർ സജി , ഫാദർ സുനിൽ, ഫാദർ ജോഫിൻ, വൈസ് പ്രസിഡണ്ട് പി.സി ബേബി, കോർഡിനേറ്റർ ഷാജു പെട്ടിക്കൽ, എം എം തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.