ഇത് വായിക്കാതെ പോകരുത് ബാബുരാജിന്‍റെ അനുഭവം, പ്രവാസികള്‍ ജാഗ്രതപാലിക്കുക.

New Update

ജുബൈൽ: മലയാളിയുടെ പേരിലുള്ള വ്യാജ സിം കാർഡിൽ നിന്ന് വിളിച്ച് കബളിപ്പിച്ച് സൗദി പൗര​െൻറ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒാൺലൈൻ തട്ടിപ്പ് സംഘം പണം കവർന്നു. 65,000 റിയാൽ നഷ്ടപ്പെട്ട സംഭവത്തിൽ ജുബൈലിലെ സ്വകാര്യ കമ്പനി ജീവനക്കാരൻ മലപ്പുറം നിലമ്പൂർ പൂക്കാട്ടുമ്പാറ തോപ്പിൽ വീട്ടിൽ ബാബുരാജാണ് നിയമകുരുക്കിലായത്.

Advertisment

publive-image

അബഹയിലുള്ള സൗദി പൗരനെ വൻതുക ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് ബാങ്ക് വിവരങ്ങൾ ചോദിച്ചുവാങ്ങി പണം കവരുകയായിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. 12 വർഷമായി ജുബൈലിൽ ജോലി ചെയ്യുന്ന ബാബുരാജ് ഇതൊന്നും അറിഞ്ഞി രുന്നില്ല. കഴിഞ്ഞ ദിവസം സ്പോൺസർ വിളിച്ച് പൊലീസ് സ്റ്റേഷനിൽ ഹാജരാവാൻ ആവശ്യപ്പെട്ടു.ഇതോടെയാണ് ത​െൻറ പേരിൽ ഇങ്ങനെയൊരു കൊടും കുറ്റകൃത്യം നടന്നെന്നും അതുമൂലം താൻ വലിയ കുരുക്കിൽ അകപ്പെട്ടിരിക്കുകയാണെന്നും അറിയുന്നത്.

ഫോണിൽ വിളിച്ച് വലിയ തുകയുടെ ലോട്ടറി അടിച്ചിട്ടുണ്ടെന്നും ബാങ്ക് വിവരങ്ങളും മറ്റും നൽകിയാൽ പണം അക്കൗണ്ടിൽ നിക്ഷേപിക്കാമെന്നും സംഘം സൗദി പൗരനെ വിശ്വസിപ്പി ക്കുകയായിരുന്നു. അവരുടെ നിർദേശാനുസരണം തശൻറ ബാങ്ക് വിവര ങ്ങൾ അദ്ദേഹം അയച്ചുകൊടുത്തു. അൽപസമയത്തിനുള്ളിൽ അക്കൗണ്ടിൽ നിന്ന് 65,000 റിയാൽ പിൻവലിച്ചതായി ബാങ്കിൽ നിന്നും അറിയിപ്പ് വന്നു. കബളിപ്പിക്കെ പ്പടുകയായി രുന്നെന്ന് മനസിലായി

അബഹ പൊലീസിൽ പരാതി നൽകി.തട്ടിപ്പിന് ഉപയോഗിച്ച ഫോൺ നമ്പർ പരിശോധിച്ച പൊലീസ് സിം കാർഡി​െൻറ ഉടമ ജുബൈലിലുള്ള ബാബുരാജാണെന്ന് കണ്ടെത്തു കയാ യിരുന്നു. ഉടൻ പൊലീസ് സ്‌പോൺസറെ ബന്ധപ്പെട്ട് ബാബുരാജിനെ ഉടൻ അടുത്ത സ്റ്റേഷ നിൽ ഹാജരാക്കാൻ നിർദേശിച്ചു. സന്നദ്ധ പ്രവർത്തകൻ സലിം ആലപ്പുഴയോ ടൊപ്പം ജുബൈൽ  പൊലീസ് സ്റ്റേഷനിൽ പോയി ത​െൻറ നിരപരാധിത്വം ബാബുരാജ് ബോധ്യ പ്പെടുത്തി. വൈകീട്ട് വരെ സ്റ്റേഷനിൽ ഇരുത്തിയ ശേഷം സ്‌പോൺസറുടെ ജാമ്യത്തിൽ വിട്ടയച്ചു.

കേസ് തീരുന്നതുവരെ ബാബുരാജി​െൻറ ഇടപാടുകൾ അധികൃതർ മരവിപ്പിച്ചിരിക്കു ന്നതിനാൽ ഇഖാമ പുതുക്കുന്നതിനൊ മറ്റ് ഔദ്യോഗിക കാര്യങ്ങൾക്കോ കഴിയുക യില്ല. ടെലികോം കമ്പനിയിൽ നേരിട്ടെത്തി അന്വേഷിച്ചപ്പോൾ ത​െൻറ പേരിൽ എട്ട് സിം കാർ ഡുകൾ നിലവിലുള്ളതായി ബാബുരാജ് കണ്ടെത്തി.

ഒരാൾക്ക് രണ്ട് കാർഡുകൾക്ക് മാത്രം അനുവാദമുണ്ടായിരിക്കെ ത​െൻറ പേരിൽ ഇത്രയധികം സിമ്മുകൾ ഉണ്ടായത് എങ്ങനെയെന്ന് അറിയാത്ത അവസ്ഥയിലാണ് ബാബുരാജ്. പ്രവാസികൾക്ക് ഇതൊരു പാഠമാണെന്നും തങ്ങളുടെ പേരിൽ എത്ര സിം കാർഡുകളുണ്ടെന്ന് അന്വേഷിച്ച് ആവശ്യമില്ലാത്തവ റദ്ദാക്കണമെന്നും സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

publive-image

സൗദിയില്‍ താമസിക്കുന്നവരുടെ ശ്രദ്ധയ്ക്ക്‌ എങ്ങനെ നിങ്ങളുടെ ഇക്കാമ നമ്പറില്‍  എത്ര മൊബൈല്‍ നമ്പര്‍ ഉണ്ടെന്ന് അറിയാം ഈ ലിങ്കില്‍ പോയി നിങ്ങളുടെ ഐ ഡി നമ്പര്‍ നില വില്‍ ഉള്ള മൊബൈല്‍ നമ്പര്‍ എന്റര്‍ ചെയ്യുക അതിനു ശേഷം ഒക്കെ കൊടുത്ത് വെരി ഫൈ ചെയ്യുക കൃത്യമായി എതെല്ലാം മൊബൈല്‍ കമ്പനിയുടെ പേരില്‍ നിങ്ങളുടെ ഐ ഡി യില്‍ നമ്പര്‍ ഉണ്ടെന്നുള്ള വിവരം അറിയാന്‍ സാധിക്കും.

https://portalservices.citc.gov.sa/E-Services/MyNumbers/MyNumbersInquiry.aspx

നിങ്ങളുടെതെല്ലാത്ത നമ്പര്‍ നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴിയോ മൊബൈല്‍ സേവന ദാതാക്കളുടെ പരാതി പെടാനുള്ള ഹെല്‍പ്‌ ലൈന്‍ നമ്പര്‍ വഴിയോ സാധിക്കും. ബാബുരാജിന് ഉണ്ടായ അനുഭവം നമ്മളില്‍ ആര്‍ക്കും വരാതിരിക്കാന്‍ മുന്‍കരുതല്‍ എടുത്ത് മുന്നോട്ട് പോവുക

https://portalservices.citc.gov.sa/E-Services/Complaint/LandingScreen.aspx

STC : 900  Mobily : 1100  Zain : 959  Friendi : 166000  Virgin : 1789

Advertisment