ഫീഡിംഗ് ബോട്ടിലില്‍ കാപ്പി വില്‍പന; കുവൈറ്റില്‍ കഫെ അടപ്പിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, March 8, 2021

കുവൈറ്റ് സിറ്റി: ഫീഡിംഗ് ബോട്ടിലുകളില്‍ കാപ്പി വില്‍പന നടത്തിയതിന് കഫെ അടപ്പിച്ച് കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വിഭാഗം. കഫെയില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് സ്ഥാപനം അടപ്പിക്കുകയായിരുന്നു.

×