വന്‍ നിഷേപത്തിന് കളമൊരുക്കി മോദിയുടെ സൗദി യാത്ര 10000 കോടി ഡോളര്‍ (ഏഴ് ലക്ഷം കോടി രൂപ) ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ സൗദി അറേബ്യ സന്നദ്ധത പ്രകടിപ്പിച്ചു.

author-image
admin
Updated On
New Update

ഇന്ത്യ സൗദി അറേബ്യയുമായി സഹകരണം ശക്തമാക്കുന്നു.  ഈ മാസം 29 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനം ഈ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് വന്‍തോതില്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ സൗദി സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് മോദിയുടെ സൗദി യാത്ര. മോദിയുടെ യാത്രയ്ക്ക് കളമൊരുക്കുന്നതിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഈ മാസം ആദ്യത്തില്‍ റിയാദ് സന്ദര്‍ശിച്ചിരുന്നു.

Advertisment

publive-image

സാമ്പത്തിക ലക്ഷ്യം മാത്രമല്ല മോദിയുടെ സന്ദര്‍ശനത്തിലുള്ളത്. പാകിസ്താന്റെ നീക്കം തകര്‍ക്കുക എന്ന രാഷ്ട്രീയവുമുണ്ട്. പാകിസ്താനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സൗദി അറേബ്യയെ ഇന്ത്യയോട് അടുപ്പിക്കാന്‍ മോദിക്ക് സാധിച്ചാല്‍ സന്ദര്‍ശനം വിജയകരമാകും. ഈ മാസം 29നാണ് മോദി റിയാദിലെത്തുക.

സൗദിയുമായി ബന്ധം ശക്തമാക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം എന്തുകൊണ്ടും നേട്ടമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണയും പ്രകൃതി വിഭവങ്ങളും കയറ്റി അയക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി. സൗദിയുടെ എണ്ണ കമ്പനിയായ അരാംകോ ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

10000 കോടി ഡോളര്‍ (ഏഴ് ലക്ഷം കോടി രൂപ) ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ സൗദി അറേബ്യ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. മോദിയുടെ റിയാദ് സന്ദര്‍ശനത്തിനിടെ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടക്കും. റിയാദില്‍ നിക്ഷേപകരുടെ വാര്‍ഷിക യോഗത്തില്‍ മോദി സംസാരിക്കും.

publive-image

പെട്രോകെമിക്കല്‍സ്, അടിസ്ഥാന സൗകര്യം, ഖനനം, കാര്‍ഷികം, ധാതുവിഭവങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളിലായിട്ടാണ് സൗദി അറേബ്യ ഏഴ് ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇന്ത്യയില്‍ നടത്തുക. ഇതോടെ ഈ രംഗത്ത് വന്‍ കുതിച്ചുചാട്ട മാണ് പ്രതീക്ഷിക്കുന്നത്. സൗദി അംബാസഡര്‍ ഡോ. സൗദി ബിന്‍ മുഹമ്മദ് അല്‍ സാത്തിയാണ് ഇക്കാര്യം സൂചിപ്പിച്ചത്.

ഇന്ത്യയിലെ പ്രകൃതി വിഭവ മേഖലയില്‍ റിലയന്‍മാസുമായി സഹകരിച്ച് സൗദി അരാംകോ വന്‍ നിക്ഷേപത്തിന് പദ്ധതിയി ടുന്നുണ്ട്. മഹാരാഷ്ട്രയില്‍ 4400 കോടി ഡോളറിന്റെ നിക്ഷേപം നടത്താനാണ് സൗദി അരാംകോ ചര്‍ച്ച നടത്തുന്നത്.

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഫെബ്രുവരി യില്‍ ഇന്ത്യയിലെത്തിയപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നിരുന്നു. അഹമ്മദ് അല്‍ സാത്തിയാണ് ഇക്കാര്യം സൂചിപ്പിച്ചത്.

ഈ മാസം 29ന് റിയാദില്‍ നിക്ഷേപ സംഗമം നടക്കുന്നുണ്ട്. പ്രധാനമന്ത്രി മോദി സംഗമത്തില്‍ സംസാരിക്കും. സൗദിയി ലെയും മറ്റു ഗള്‍ഫ് രാജ്യങ്ങളിലെയും നിക്ഷേപകരെ ഇന്ത്യയി ലേക്ക് ക്ഷണിക്കും. കൂടാതെ സല്‍മാന്‍ രാജാവുമായും , മകനും കിരീടവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരു മായി മോദി ചര്‍ച്ച നടത്തും.

സാമ്പത്തിക ചര്‍ച്ചകള്‍ക്ക് പുറമെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ഇത്തവണത്തെ സൗദി സന്ദര്‍ശനം മോദി ഉപയോഗപ്പെടുത്തും. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച നടപടികളും നിലപാടും സൗദി ഭരണാധികാരികളെ മോദി അറിയിക്കും. പാകിസ്താന്റെ വാദങ്ങള്‍ നിരര്‍ഥകമാണെന്നും മോദി ബോധിപ്പിക്കും.

publive-image

29ന് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായിട്ടായിരിക്കും മോദിയുടെ ഭക്ഷണം. ദാവോസില്‍ നടക്കുന്ന വ്യവസായികളുടെ സമ്മേളനത്തിന് സമാനമായ കൂടിച്ചേരലാണ് റിയാദില്‍ നടക്കാന്‍ പോകുന്നത്. ഇന്ത്യയിലേക്ക് വന്‍തോതില്‍ നിക്ഷേപം എത്തിക്കാ നുള്ള അവസരം കൂടിയാണിത്.

സൗദി അറേബ്യയിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ് നിക്ഷേപ സംഗമം റിയാദില്‍ നടത്തുന്നത്. ലോകത്തെ പ്രധാന വ്യവസായികളും കമ്പനി പ്രതിനിധികളും റിയാദിലെത്തും. ഗള്‍ഫ് രാജ്യങ്ങളിലെ എല്ലാ വ്യവസായികളെയും ഒരുമിച്ച് ലഭിക്കുന്ന അവസരം മുതലാക്കുകയാണ് മോദിയുടെ സന്ദര്‍ശന ലക്ഷ്യം. കൂടാതെ സൗദിയിലെ നിര്‍ദിഷ്ട നിയോം സിറ്റിയില്‍ നിക്ഷേപിക്കാന്‍ ഇന്ത്യയ്ക്കും പദ്ധതിയുണ്ട്.

കശ്മീര്‍ വിഷയത്തില്‍ സൗദിയെ കൂടെ നിര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചാല്‍ മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ തടയാം. മുസ്ലിം രാജ്യങ്ങളുടെ മേല്‍ സൗദി അറേബ്യക്ക് ഉള്ള മേല്‍കൈ ഇന്ത്യക്ക് അനുകൂലമാക്കി മാറ്റാന്‍ സാധിക്കും’ അതേസമയം, ഇതുവരെ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ സൗദി കുറ്റപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

പാകിസ്താനെ ഇന്ത്യാവിരുദ്ധ നീക്കങ്ങളില്‍ നിന്ന് തടയുന്നതും സൗദിയാണ്  അതേസമയം, കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെ തിരെ സംസാരിച്ച രണ്ടുരാജ്യങ്ങള്‍ തുര്‍ക്കിയും മലേഷ്യയും മാത്രമാണ്. ഇരുരാജ്യങ്ങള്‍ക്കെതിരെയും ഇന്ത്യ നടപടി സ്വീകരിച്ചുവരികയാണ്. തുര്‍ക്കിയിലേക്കുള്ള ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് വിദേശകാര്യ വകുപ്പ്.

മലേഷ്യയില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ പാമോയില്‍ ഇറക്കുന്നത്. ഇതിന്റെ അളവ് വെട്ടിക്കുറയ്ക്കാന്‍ തീരുമാ നിച്ചു. കൂടാതെ തുര്‍ക്കിയുമായുള്ള പ്രതിരോധ കരാര്‍ വൈകിപ്പിക്കും. മാത്രമല്ല, മോദിയുടെ തുര്‍ക്കി യാത്ര റദ്ദാക്കു കയും ചെയ്തു. ഇതിന് പിന്നാലെയാണ് ടൂറിസ്റ്റുകള്‍ ക്കുള്ള നിര്‍ദേശം വന്നിരിക്കുന്നത്.മോദിയുടെ സൗദി സന്ദര്‍ശനം ആകാംഷയോടെയാണ് നോക്കി കാണുന്നത്.

Advertisment