/sathyam/media/post_attachments/X0yJAmfqHmVlaUI0BnXA.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തില്‍ 500 സ്വദേശി നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ അടിയന്തിരമായി നിയമിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. ആരോഗ്യമന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് അനുമതി നല്‍കിയത്. ആശുപത്രികളിലെ നഴ്‌സുമാരുടെ കുറവ് നികത്തുന്നതിനാണ് നടപടി.
പബ്ലിക് അതോറിറ്റി ഫോര്‍ അപ്ലൈഡ് എജ്യുക്കേഷന്‍ & ട്രെയിനിങില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയാണ് പരിശീലനത്തിനായി നിയമിക്കുന്നത്. ഇതുവഴി ഭാവിയില്‍ നഴ്‌സിങ് മേഖലകളിലേക്ക് കൂടുതല്‍ സ്വദേശികളെ ആകര്‍ഷിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.