കുവൈറ്റില്‍ വാക്‌സിനേഷന്റെ തോത് വര്‍ധിക്കുന്നതായി അധികൃതര്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, February 25, 2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാക്‌സിനേഷന്റെ തോത് വര്‍ധിക്കുന്നതായി കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള ഉന്നത ഉപദേശക സമ്മിതിയംഗമായ പ്രൊഫ. ഖാലിദ് അല്‍ ജറല്ല പറഞ്ഞു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ കാലയളവില്‍ എല്ലാ ഗ്രൂപ്പുകളിലെയും കമ്മ്യൂണിറ്റികള്‍ വാക്‌സിനെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതുവഴി കമ്മ്യൂണിറ്റി പ്രതിരോധശേഷി കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

×