കുവൈറ്റ് : കുവൈറ്റില്‍ മരുന്നുകള്‍ക്ക് അനധികൃതമായി വില കൂട്ടിയതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 11 നിയമലംഘനങ്ങളാണെന്ന് ആരോഗ്യ മന്ത്രാലയം മെഡിസിന്‍ കണ്‍ട്രോള്‍ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഡോ.അബ്ദുല്ല അല്‍ ബാദര്‍ വെളിപ്പെടുത്തി.
/sathyam/media/post_attachments/rEz7qPJ6o84fdp4V2f56.jpg)
വിലവര്‍ധിപ്പിച്ച മരുന്നുകളില്‍ അഞ്ചെണ്ണം നിര്‍മ്മിച്ചിരിക്കുന്നത് മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ അല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി അദ്ദേഹം വെളിപ്പെടുത്തി. റിപ്പോര്‍ട്ടുകളിലൊന്ന് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
നിയമലംഘനങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മരുന്ന് വിലയില്‍ കൃത്യമം കാണിക്കുന്നവര്‍ക്ക് ആറ് മാസത്തില്‍ കുറയാത്ത ജയില്‍ ശിക്ഷയും 2000 കെഡിയില്‍ കുറയാത്ത പിഴയും ശിക്ഷ ലഭിക്കും.